
Videos
വൺ മില്യൺ വ്യൂസുമായി വൺ സൈഡ് ലവേഴ്സ് ഗാനം ; ‘ചില്ല് ആണേ’ ട്രെൻഡിങ്ങ് ആണേ..
വൺ മില്യൺ വ്യൂസുമായി വൺ സൈഡ് ലവേഴ്സ് ഗാനം ; ‘ചില്ല് ആണേ’ ട്രെൻഡിങ്ങ് ആണേ..

ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന അനുരാഗം എന്ന സിനിമയിലെ ആദ്യ ഗാനം ‘ചില്ല് ആണേ’ യൂട്യൂബ് ട്രെൻഡിങ്ങിൽ. 1 മില്യൺ യൂട്യൂബ് കാഴ്ചക്കാരുമായി ഗാനം യുവാക്കളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. ‘പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന സിനിമയായ “അനുരാഗം” വൺവേ പ്രണയിതാക്കളുടെ രസകരമായ ലൈഫിനെക്കുറിച്ച് കഥ പറയുന്ന ചിത്രമാകുമെന്നാണ് സൂചന. ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.
‘ക്വീൻ’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസ്, പ്രണയ സിനിമകളുടെ തമ്പുരാനായ ഗൗതം വാസുദേവമേനോൻ, ജോണിആന്റണി, ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ പ്രിയ നായികമാരായ ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷൻ കൂടാതെ മൂസി , ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. അശ്വിൻ ജോസാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സ്റ്റിൽസ് ഡോണി സിറിൽ, പിആർഒ: വൈശാഖ് സി. വടക്കേവീട്, എ .എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
ഐഡിയ സ്റ്റാർ സിംഗർ താരവും പ്രശസ്ത ഗായികയുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെയാണ് കല്പനയുടെ ആതമഹത്യാശ്രമത്തിന്റെ വാർത്തകൾ പുറത്തുവന്നത്....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...