
News
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ഛെല്ലോ ഷോ’യിലെ ബാലതാരം രാഹുല്‍ കോലി അന്തരിച്ചു
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ഛെല്ലോ ഷോ’യിലെ ബാലതാരം രാഹുല്‍ കോലി അന്തരിച്ചു
Published on

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ഛെല്ലോ ഷോ’ ഷോ എന്ന ഗുജറാത്തി ചിത്രത്തിലെ ബാലതാരം രാഹുല്‍ കോലി(15) അന്തരിച്ചു. രക്താര്‍ബുദം രൂക്ഷമായതിനെ തുടര്‍ന്നാണ ്രാഹുല്‍ മരണത്തിന് കീഴടങ്ങിയത്. ‘ഛെല്ലോ ഷോ’ എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് രാഹുല്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഒക്ടോബര്‍ 14ന് സിനിമ റിലീസ് ആയതിന് ശേഷം തങ്ങളുടെ ജീവിതം മാറിമറിയുമെന്ന് മകന് വിശ്വസിച്ചിരുന്നതായി രാഹുലിന്റെ അച്ഛന് പറഞ്ഞു. ഓട്ടോ റിക്ഷാ െ്രെഡവറാണ് അദ്ദേഹം. എന്നാല്‍, ചിത്രം പുറത്തിറങ്ങും മുന്‍പേ രാഹുലിന്റെ മരണം സംഭവിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 20ന് ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് 2023ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ‘ഛെല്ലോ ഷോ’ എന്ന ചിത്രത്തെ പ്രഖ്യാപിച്ചത്.
പാന്‍ നളിന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭവിന് റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന്‍ റാവല്‍, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...