
Malayalam
കണ്ണീര് മറയ്ക്കാന്‍ കണ്ണട വെച്ച് ലൈവിലെത്തി ബാല; എല്ലാം തുറന്ന് പറയും
കണ്ണീര് മറയ്ക്കാന്‍ കണ്ണട വെച്ച് ലൈവിലെത്തി ബാല; എല്ലാം തുറന്ന് പറയും

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. കളഭത്തിന് ശേഷം ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്.
ബിഗ് ബി, ആയുധം, ബുള്ളറ്റ്, ചെമ്പട, പുതിയ മുഖം, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയവയാണ് ബാലയുടേതായി എടുത്തു പറയേണ്ട പ്രധാന സിനിമകള്‍. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ബാലയുടെയും അമൃതയുടെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ബാല രണ്ടാമത് വിവാഹം കഴിച്ചത്. ഡോക്ടറായ എലിസബത്ത് ഉദയനെയാണ് താരം വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ ബാലയ്ക്കെതിരെയും ഭാര്യ എലിസബത്തിനെതിരെയുംവലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു.
നടന് ഏറ്റവും ഒടുവില്‍ നല്കിയ അഭിമുഖത്തിലെ ചില പരമാര്‍ശങ്ങളാണ് ഈ സംശയം ഉന്നയിപ്പിയ്ക്കുന്നത്. അവതാരക യാതൊന്നും ചോദിക്കാതെ തന്നെ റിലേഷന്‍ഷിപിനെ കുറിച്ച് ബാല ഒരു ഉപദേശം നല്‍കുകയായിരുന്നു. ഇപ്പോള്‍ അമ്മയ്ക്കൊപ്പം. എനിക്ക് ഇപ്പോള്‍ നല്ല സമയമാണ്. ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല. അമ്മയ്ക്ക് ഒപ്പമാണ്. ഓണത്തിന് വന്നിരുന്നു, പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ട അത്യാവശ്യം ഉണ്ടായി.
അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് എന്ന് പറഞ്ഞതിന് ശേഷമാണ് ബാല അവതാരകയ്ക്ക് ഒരു ഉപദേശം കടുക്കുന്നത്. ഉപദേശമായിട്ട് എടുക്കേണ്ട, പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്ഷിപ് ആണ്. പോയാല്‍ പോയി. തിരിച്ചു കിട്ടില്ല ബാല പറഞ്ഞു. അമ്മയ്ക്ക് വേണ്ടി പുതിയ ഫഌറ്റ് കേരളത്തില്‍ വാങ്ങിയെന്നും അവിടെയാണ് ഇപ്പോള്‍ താമസം എന്നും നടന് പറയുന്നു.
അഭിമുഖത്തില്‍ ഒരിടത്ത് പോലും ഭാര്യ എലിസബത്തിനെ കുറിച്ച് പറയാത്തതും സംശയത്തിന് ഇട വച്ചു.സോഷ്യല്‍ മീഡിയയിലും ഇല്ല.രണ്ടാം വിവാഹത്തിന് ശേഷം ഭാര്യയ്ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിരുന്നു ബാല. എന്നാല്‍ കുറച്ച് കാലമായി യാതൊരു പോസ്റ്റും പങ്കുവയ്ക്കുന്നില്ല എന്നും പാപ്പരാസികള്‍ നിരീക്ഷിച്ചിട്ടുണ്ട്. റിലേഷന്‍ഷിപ്പിനെ കുറിച്ചുള്ള നടന്റെ ഉപദേശവും ആയതോടെ വേര്‍പിരിഞ്ഞോ എന്ന ചോദ്യം ശക്തമാവുകയാണ്.
എന്നാല്‍ ഈ വിഷയത്തില്‍ ബാലയുടെ ഭാര്യ തന്നെ രംഗത്ത് വന്നിരുന്നു. ഭര്‍ത്താവ് ബാലക്കൊപ്പം ഉള്ള ഒരു ഫോട്ടോ പങ്കുവെച്ചതോടെ ആയിരുന്നു ആരാധകന് ചോദ്യവുമായി എത്തിയത്. എപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത് കുറവാണല്ലോ എന്നും ചേച്ചിക്ക് ഇപ്പോള്‍ എത്ര മാസമായി എന്നും എല്ലാം ആരാധകന് ചോദിക്കുന്നുണ്ട്.
എന്നാല്‍ ഞാന്‍ ഗര്‍ഭിണിയല്ല എന്നും ചേട്ടന്റെ ഒരു പുതിയ ചിത്രത്തിന്റെ കാര്യവുമാണ് ആ സന്തോഷം പങ്കുവെച്ച് ഇനിയും വരും എന്നുമായിരുന്നു എലിസബത്ത് പോസ്റ്റ് ചെയ്തത്. അതേസമയം വിവാഹം കഴിഞ്ഞിട്ട് ഇത്രയും നാളായില്ലേ. ഒന്നര വര്‍ഷം കഴിഞ്ഞു. ഗര്‍ഭിണി ഒക്കെ ആയിരുന്നു എങ്കില്‍ ഞാന്‍ ഇപ്പോള്‍ പ്രസവിച്ച് കുട്ടികള്‍ ഒക്കെ ആകുമായിരുന്നില്ലേ എന്നും എലിസബത്ത് ബാല ചോദിക്കുന്നുണ്ട്.
അടുത്തിടെ താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങളെപ്പറ്റി തുറന്ന് സംസാരിക്കുകയുണ്ടായി. ചില മാധ്യമങ്ങള്‍ തങ്ങളുടെ മനസ്സ് വേദനിപ്പിച്ചുവെന്നും വ്യക്തിപരമായി ഒരുപാട് ഉപദ്രവിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. അത് എന്തിനാണെന്ന് മനസിലായിട്ടില്ല എന്നും താന്‍ അവരോട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും താരം പറയുകയുണ്ടായി. എന്തുകൊണ്ടാണ് ചില മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. ഞാനും ഭാര്യയും പിരിഞ്ഞുപോയെന്നും ബാല ഒറ്റക്കാണെന്നുമൊക്കെ.. കേള്‍ക്കാന്‍ നല്ല രസമായിരിക്കും അല്ലെ… ഇതൊന്നും സത്യമല്ല. എന്തുവേണമെങ്കിലും പറയാമോ?’ തന്നെപ്പറ്റി ചില മാധ്യമങ്ങള്‍ കെട്ടുകഥകള്‍ ഉണ്ടാക്കിയതിനെപ്പറ്റി ബാല പറയുകയായിരുന്നു.
ഈ കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ തന്റെ ഭാര്യ ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ അങ്ങനെ പ്രത്യക്ഷപെടാറില്ലെന്നും അവര്‍ ഒരു ഡോക്ടര്‍ ആണെന്നും തന്നെപോലെ സിനിമ താരം അല്ലെന്നും അതുകൊണ്ട് തന്നെ അവരുടെ മനസ്സ് വേദനിപ്പിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ തന്നെയാണ് തന്നെ വളര്‍ത്തിയതെന്നും 99 മാധ്യമങ്ങള്‍ ഒരാളെ വളര്‍ത്തുകയാണെങ്കില്‍ ഒരൊറ്റ മാധ്യമം മതി ഒരാളെ നശിപ്പിക്കാനെന്നും ബാല അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താനും തന്റെ ഭാര്യയും ഇപ്പോള്‍ വളരെ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...