എന്ത് ഒരു ക്യൂട്ട്നെസ്സ് ; മാളവികയുടെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസ് ചിത്രങ്ങൾ പങ്കുവെച്ച് പാർവതി ജയറാം !

മലയാള സിനിമയിൽ കത്തിനിന്നിരുന്ന നായികയായിരുന്നു പാർവതി. മലയാളസിനിമയിൽ മുൻനിര നടി ആയിരിക്കുമ്പോഴാണ് താരം ജയറാമിനെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. താരത്തിളക്കത്തിൽ ഒന്നിച്ച രണ്ടുപേരെയും സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് മലയാളികൾ നോക്കി കാണുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് പാർവതി. എങ്കിലും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്.
സിനിമയിലെ മാതൃകാ ദമ്പതികളാണ് ജയറാമും പാർവതിയുമെന്നാണ് ആരാധകർ പറയുന്നത്. വിവാഹശേഷം പാർവതി സിനിമയിൽ നിന്നും പൂർണ്ണമായും ബൈ പറഞ്ഞെങ്കിലും ജയറാം ഇന്നും ഇൻഡസ്ട്രിയിൽ സജീവമാണ്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വതി ഇപ്പോൾ. മതാപിതാക്കളുടെ വഴിയെ തന്നെയാണ് മകൻ കാളിദാസ് മലയാളത്തിലും തമിഴിലുമടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. അച്ഛനെ പോലെ തന്നെ മിമിക്രിയും ഈ യുവതാരത്തിന് വശമാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മകൾ മാളവിക. ഏതാനും പരസ്യങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും അഭിനയിച്ച് മാളവിക ശ്രദ്ധനേടിയിട്ടുണ്ട്.
ഇപ്പോൾ ശ്രദ്ധ നേടുന്നത് പാർവതി സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഒരു ചിത്രമാണ് . തന്റെ മകൾ ചക്കിയെന്ന് വിളിക്കുന്ന മാളവികയുടെ കുട്ടികാലത്തെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് . എന്റെ കുട്ടിയുടെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസ് എന്ന് ക്യാപ്ഷനോടെയാണ് പാർവതി ചിത്രം പങ്കുവെച്ചിരിക്കുന്നത് . ഓഫ് വൈറ്റ് ഫ്രോക്കിൽ മറ്റു കുട്ടികളുടെ ഒപ്പം ഫ്ലോറിൽ ഇരിക്കുന്ന മാളവികയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് . മാളവികയും ചിത്രത്തിന് താഴെ കമന്റുമായി എത്തി ‘ഹ ഹ ‘അമ്മ ‘ എന്നാണ് മാളവിക കമന്റായി കുറിച്ചിരിക്കുന്നത് .
ക്യൂട്ട് , അന്നത്തെ അതെ ക്യൂട്ട്നെസ്സും നിഷ്കളങ്കതയും ഇന്നും മാളവികയുടെ മുഖത്തുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത് .സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് മാളവിക . ഒരു സ്വർണ്ണക്കടയ്ക്കുവേണ്ടി മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വൈറാലയിരുന്നു.
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....