
Malayalam
ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്; സന ഖാനും സൈറ വാസിമിനും പിന്നാലെ സിനിമാലോകം വിടാന്‍ തീരുമാനിച്ച് സഹര്‍ അഫ്ഷ
ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്; സന ഖാനും സൈറ വാസിമിനും പിന്നാലെ സിനിമാലോകം വിടാന്‍ തീരുമാനിച്ച് സഹര്‍ അഫ്ഷ

സന ഖാനും സൈറ വാസിമിനും പിന്നാലെ സിനിമാലോകം വിടാന്‍ തീരുമാനിച്ച് ഭോജ്പുരി സിനിമയിലെ പ്രശസ്ത നടിയായ സഹര്‍ അഫ്ഷ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം നടി അറിയിച്ചത്. താന്‍ സിനിമാ ലോകം ഉപേക്ഷിക്കുകയാണെന്നും ഇനി എനിക്ക് ഈ രംഗത്ത് ഒന്നും ചെയ്യാനില്ലെന്നും നടി പറയുന്നു.
ഇസ്ലാമിക വിദ്യാഭ്യാസത്തിനും അല്ലാഹുവിന്റെ അല്ഹാമിനും അനുസരിച്ചുള്ള ജീവിതം നയിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ജീവിതത്തെ സംബന്ധിച്ചുള്ള എന്റെ ഉത്കണ്ഠ ഞാന്‍ ഉപേക്ഷിക്കുന്നു. ഞാന്‍ അല്ലാഹുവിനു മുന്നില്‍ പശ്ചാത്തപിക്കുന്നു. ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്.
ഞാന്‍ യാദൃശ്ചികമായാണ് ഈ രംഗത്തേക്ക് വന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അടുത്ത ജീവിതം അല്ലാഹുവിന്റെ നാമത്തിലായിരിക്കും. ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് ഇനി നടക്കാന്‍ പോകുന്നത് അള്ളാഹു കാണിച്ചു തന്ന വഴിയിലൂടെ മാത്രമാണ്
2018ല്‍ കര്ത്താകര്മക്രിയ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സഹര്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 2020ല്‍ നടന് ഖേസരി ലാല്‍ യാദവിനൊപ്പം മെഹന്ദി ലഗാ കെ രക്ന 3 എന്ന ചിത്രത്തിലൂടെയാണ് സഹര്‍ അഫ്ഷ ഭോജ്പുരി ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം, സഹര്‍ അഫ്ഷ അടുത്തതായി ഒരു ആക്ഷന്‍ഡ്രാമ ചിത്രമായ ‘ഘട്ടക്’ റൊമാന്‍സിംഗ് നടന് പവന് സിങ്ങിലും അഭിനയിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....