കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖ നടന് ദിലീപിന്റേത് തന്നെയാണെന്നുള്ള എഫ്എസ്എല് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ പ്രിയദര്ശന് തമ്പി. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദം ദിലീപിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രോസിക്യൂഷന് വിജയിച്ചെന്ന് പ്രിയദര്ശന് തമ്പി പറഞ്ഞു. ഇത് മിമിക്രിയോ ഉണ്ടാക്കിയെടുത്തതോ ആയ ശബ്ദ രേഖയോ അല്ല, തെളിവ് മൂല്യമുള്ള ശബ്ദ രേഖ തന്നെയാണെന്ന് പ്രിയദര്ശന് തമ്പി പറഞ്ഞു.
ഈ ശബ്ദം സ്ഥിരീകരിച്ചത് കൊണ്ട് മാത്രം, കേസിനെ കണക്ട് ചെയ്യാനുള്ള ലിങ്കാണെന്ന് നമുക്ക് പറയാനാവില്ല. മറ്റ് എവിഡന്‍സുകള്‍ എത്രത്തോളമുണ്ടെന്ന് അനുനസരിച്ചായിരിക്കും തെളിവ് ശേഖരിക്കുക. പ്രാഥമികമായി ഇത് തെളിവ് മൂല്യമുള്ള ഒരു ഡിവൈസാണെന്ന് തെളിയിക്കാന്‍ എഫ് എസ് എല്‍ റിപ്പോര്‍ട്ട് കൊണ്ട് സാധിച്ചു.
ഈ കേസില്‍ മറ്റൊരു സുപ്രധാനമായ വശം, ബാലചന്ദ്രകുമാര്‍ എന്നൊരാള്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ക്രഡിബിലിറ്റിയുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. പരിശോധനയ്ക്കയച്ച വസ്തുതകള്‍ അദ്ദേഹം പറഞ്ഞത് പോലെ വന്നിരിക്കുന്നു എന്നത് കൊണ്ട് പ്രോസിക്യൂഷന് ഒരു ക്രെഡിബിള്‍ വിത്നെസായി വിശേഷിപ്പിക്കാന്‍ കഴിയുമെന്ന് അഡ്വ പ്രിയദര്ശന് തമ്പി വ്യക്തമാക്കി.
അതേസമയം, ശബ്ദം ദിലീപിന്റേതാണെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രോസിക്യൂഷന് പ്രാഥമികമായി വിജയിച്ചെന്ന് അഡ്വ മിനിയും പറഞ്ഞു. കൂടാതെ ഇന്നലെ ട്രെയല്‍ കോടതിയില്‍ നടന്ന സംഭവവികാസങ്ങളെ കുറിച്ചും മിനി വ്യക്തമാക്കി. പ്രോസിക്യൂഷന് പറയുന്നത് കേള്‍ക്കാന്‍ കോടതി തയ്യാറായെന്നാണ് ഇന്നത്തെ ട്രെയല്‍ കോര്‍ട്ടിലൂടെ മനസിലായത്. പ്രോസിക്യൂഷന് പറയുന്ന കാര്യം വളരെ സൈലന്റായി കേള്‍ക്കുകയും അത് അപ്ലൈ ചെയ്യുന്ന ഒരു സാഹചര്യവും ഇന്നത്തെ ട്രെയല്‍ കോടതിയില്‍ ഉണ്ടായി.
നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റ ഭാഗമായാണ് എല്ലാവരും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുന്നത്. പ്രോസിക്യൂഷനെ കേള്‍ക്കുന്ന ആ തെളിവുകളൊക്കെ മനസിരുത്തി കേള്‍ക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഇന്ന് കോടതിയില്‍ ഉണ്ടായെന്നും അഡ്വ മിനി ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
ബാലചന്ദ്രകുമാര്‍ നല്കിയ സംഭാഷണങ്ങളിലെ ശബ്ദങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന് അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല്പതോളം ശബ്ദശകലങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇത് വ്യാജമാണെന്ന് പ്രതികളുടെ അഭിഭാഷകര്‍ ഉള്‍പ്പടെ ആരോപിച്ചിരുന്നു.
ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും എഫ്എസ്എല് പരിശോധനയില്‍ വ്യക്തമായി. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ പരിശോധിച്ചത്.
അതേസമയം, കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് നിയമ പോരാട്ടം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് അതിജീവിത. ഹൈക്കോടതി വിധിക്കെതിരെ അടുത്തയാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. സിബിഐ കോടതി മൂന്നില്‍ നിന്നും പ്രിന്‍സിപള്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ജഡ്ജ് സ്ഥലം മാറുമ്പോള്‍ കേസ് മാറ്റുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
ഹണി എം വര്‍ഗ്ഗീസ് ജഡ്ജായ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് ചോദ്യം ചെയ്ത ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹണി എം വര്‍ഗീസ് പക്ഷപാതപരമായി പ്രതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് അതിജീവിത പരാതി ഉന്നയിച്ചിരുന്നു. ജഡ്ജിയുടെ ഭര്‍ത്താവിന് കേസിലെ എട്ടാം പ്രതി ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് അതിജീവിത വാദിച്ചിരുന്നു. ജഡ്ജിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ സംശയമുനയിലായ പാവറട്ടി എക്സൈസ് കസ്റ്റഡി മരണം പിടിവള്ളിയാണെന്ന ദിലീപിന്റെ ഇടനിലക്കാരന്റെ ശബ്ദരേഖ ഇതിന്റെ തെളിവാണെന്നാണ് അതിജീവിതയുടെ വാദം.
ഹണി എം വര്‍ഗീസ് ഒഴികെയുള്ള ഏത് ജഡ്ജിയുടെ കോടതിയിലേക്ക് കേസ് മാറ്റുന്നതില്‍ പരാതിയില്ലെന്നാണ് അതിജീവിതയുടെ നിലപാട്. തുടരന്വേഷണത്തിന്റെ അധിക കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങാനാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം. ജനുവരി 30 നകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശിച്ചിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...