Malayalam
അപര്‍ണ ബാലമുരളിയെ പൂട്ടാന്‍ കൊച്ചി റെഡ് എഫ്എമ്മിലെ ഈ പോലീസുകാരനും!!!
അപര്‍ണ ബാലമുരളിയെ പൂട്ടാന്‍ കൊച്ചി റെഡ് എഫ്എമ്മിലെ ഈ പോലീസുകാരനും!!!
നാഷണല്‍ അവാര്‍ഡ് വിന്നര്‍ അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍. സംവിധായകന്‍ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഇനി ഉത്തരം’.
ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ആര്‍ ജെ സുരാജ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;
എല്ലാവർക്കും നമസ്ക്കാരം ഞാൻ സുരാജ്. റെഡ് എഫ് എം കൊച്ചി സ്റ്റേഷനിൽ ആർ ജെ ആയിട്ട് ജോലി ചെയ്യുന്നു…!!
രഞ്ജിത് & ഉണ്ണീ എഴുതി,A & V Entertainments ന്റെ ബാനറിൽ അരുൺ, വരുൺ എന്നിവർ നിർമിച്ചു, ജീത്തു ജോസഫ്ന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന Sudheesh Ramachandran ആദ്യമായി സംവിധാനം ചെയ്യുന്ന ” ഇനി ഉത്തരം ” എന്ന സിനിമ ഇന്ന് റിലീസ് ആകുകയാണ്. അപർണ Aparna Balamurali ഹരീഷ് ഉത്തമൻ, ഷാജോൺ, ചന്തുനാഥ്, സിദ്ധാർഥ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ ഞാനും ഒരു SI വേഷം ചെയ്തിട്ടുണ്ട് ( S I Mahesh ).. എല്ലാ സിനിമ പ്രേമികളും കാണണം, സപ്പോർട്ട് ചെയ്യണം അഭിപ്രായങ്ങൾ പറയണം..പിന്നെ പ്രോത്സാഹിപ്പിക്കണം
എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍. ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സഹോദരന്മാരായ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കുന്നു.
എഡിറ്റര്‍ജിതിന്‍ ഡി കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, വിനോഷ് കൈമള്‍. കലഅരുണ്‍ മോഹനന്‍, മേക്കപ്പ്ജിതേഷ് പൊയ്, വസ്ത്രാലങ്കാരംധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ്‌ജെഫിന്‍ ബിജോയ്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, പരസ്യകലജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.