സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വിയേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് സുപ്രിയയാണ്. കഴിഞ്ഞ ദിവസം കല്യാണരാമന്റെ വീട്ടില്‍ നടന്ന നവരാത്രി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇത്തവണ സുപ്രിയ പങ്കുവെച്ചത്.
ഞങ്ങളേയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിന് പ്രത്യേകമായി നന്ദി പറയുന്നു. മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. പക്ഷെ ഇതില്‍ പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കുകയായിരുന്നു.
പോസ് ചെയ്യുന്നതിനിടയില്‍ ഇടം കണ്ണിട്ട് നോക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. രാജുവേട്ടന്റെ നോട്ടം ശരിയല്ലല്ലോ, രാജുവേട്ടന്റെ ലുക്ക് കിടുക്കി തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്. ആരാധകരും താരങ്ങളുമെല്ലാം ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരുന്നു. സുപ്രിയയുടെ സാല്വാറിലെ കളര്‍ കോമ്പിനേഷന്‍ മികച്ചതായിരുന്നുവെന്നുള്ള കമന്റുകളുമുണ്ട്.
താരസമ്പന്നമായിരുന്നു കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഉടമയായ കല്യാണരാമന് നടത്തിയ നവരാത്രി ആഘോഷം. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ടൊവിനോ തോമസ്, നിവിന്‍ പോളി, ജയസൂര്യ, മാധവന്, പാര്‍വതി, ചിമ്പു, വിക്രം പ്രഭു, പ്രഭു, ജയറാം, പ്രസന്ന, അരുണ്‍ വിജയ്, അപര്‍ണ ബാലമുരളി, റെജീന കാസന്‍ഡ്ര, നീരജ് മാധവ്, കല്യാണി പ്രിയദര്ശന്, പ്രിയദര്ശന്, വിജയ് യേശുദാസ്, എംജി ശ്രീകുമാര്‍, ഔസേപ്പച്ചന് തുടങ്ങിയവര്‍ അതിഥികളുടെ പട്ടികയിലുണ്ടായിരുന്നു.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...