ചതിയും വഞ്ചനയും കച്ചവടത്തിൽ ചേർക്കാതിരുന്ന അദ്ദേഹത്തെ തകർത്തത് കൂടെ നടന്നവരുടെ കുടിലത, ചതിയും നെറികേടും ഇല്ലാത്ത ആ ലോകത്തേയ്ക്ക് യാത്രയായി; കുറിപ്പ് വായിക്കാം
ചതിയും വഞ്ചനയും കച്ചവടത്തിൽ ചേർക്കാതിരുന്ന അദ്ദേഹത്തെ തകർത്തത് കൂടെ നടന്നവരുടെ കുടിലത, ചതിയും നെറികേടും ഇല്ലാത്ത ആ ലോകത്തേയ്ക്ക് യാത്രയായി; കുറിപ്പ് വായിക്കാം
ചതിയും വഞ്ചനയും കച്ചവടത്തിൽ ചേർക്കാതിരുന്ന അദ്ദേഹത്തെ തകർത്തത് കൂടെ നടന്നവരുടെ കുടിലത, ചതിയും നെറികേടും ഇല്ലാത്ത ആ ലോകത്തേയ്ക്ക് യാത്രയായി; കുറിപ്പ് വായിക്കാം
അറ്റ്ലസ് രാമചന്ദ്രൻ വളർന്നതും അറിയപ്പെട്ടതും സ്വർണവ്യാപാര മേഖലയിലായണെങ്കിലും മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. മലയാള ചലച്ചിത്ര നിർമാണത്തിലും വിതരണത്തിലും അദ്ദേഹം ചുവടുവെച്ചു. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത വൈശാലിയുടെ നിർമാതാവ് രാമചന്ദ്രൻ ആയിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ അറ്റ്ലസ് രാമചന്ദ്രനെ കുറിച്ച് അഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്
അഞ്ജു പാർവതി പ്രബീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം
പത്തരമാറ്റുള്ള സംശുദ്ധി ജീവിതത്തിലും കച്ചവടത്തിലും കാത്തു സൂക്ഷിച്ച ആ മനുഷ്യനും മടങ്ങിപ്പോയി. ഓർമ്മകളിലെ ആ ചതുരപ്പെട്ടി കാലഘട്ടത്തിൽ സ്വീകരണമുറിയിൽ നിത്യവും വന്നിരുന്ന ആ ഒരാളെ കാണുമ്പോൾ ചിരിപ്പൊട്ടിയിരുന്നുവെന്നത് വാസ്തവം. പരസ്യചിത്രങ്ങളിലെ ചായം പൂശിയ മുഖങ്ങളോട് ആരാധന തോന്നിയിരുന്ന ആ നാളുകളിൽ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് കടുപ്പിച്ചു പറയുന്ന കോട്ടിട്ട മുതലാളി പുതുമയുള്ള ഒരു കൗതുകമായിരുന്നു. പിന്നീടാണറിയുന്നത് കച്ചവടത്തിൽ നേരും നെറിയും പുലർത്താൻ മാത്രമറിയുന്ന പച്ചയായ ഒരു മനുഷ്യനും കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ച നിർമ്മാതാവ് കൂടിയാണ് അദ്ദേഹമെന്ന്.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന അറ്റ്ലസ് ഗ്രൂപ്പിന്റെ ടാഗ് ലൈന് പരമാര്ത്ഥമാക്കുന്ന തരത്തില് തന്നെയായിരുന്നു അറ്റ്ലസ് രാമചന്ദ്രന് തന്റെ ബിസിനസ് സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോയത്. ചതിയും വഞ്ചനയും കച്ചവടത്തിൽ ചേർക്കാതിരുന്ന അദ്ദേഹത്തെ തകർത്തത് പക്ഷേ കൂടെ നടന്നവരുടെ കുടിലതയായിരുന്നു. തകർച്ചയിൽ നിന്നപ്പോഴും തളരരുതെന്ന് ജീവിതം കൊണ്ട് പറയാൻ ശ്രമിച്ച ആ പാവം മനുഷ്യൻ ഇതാ ചതിയും നെറികേടും ഇല്ലാത്ത ആ ലോകത്തേയ്ക്ക് യാത്രയായി. ജീവിതമാകുന്ന പുസ്തകത്തിൽ കുറിച്ചത് അത്രയും നന്മയും നെറിയും കരുണയും നിഷ്കളങ്കതയും മാത്രമാകയാൽ ജനകോടികളുടെ മനസ്സിൽ എന്നും അറ്റ്ലസ് രാമചന്ദ്രൻ എന്ന പേര് വിശ്വസ്തതയുടെ പര്യായമായി നിറഞ്ഞു നില്ക്കും. സദ്ഗതി
ഇൻസ്റ്റ
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...