ഞാൻ അർഹതപ്പെട്ടവളാണെന്ന് തെളിയിക്കാൻ വർഷങ്ങൾ ചെലവാക്കേണ്ടതായി വന്നു,” ‘സീതാരാമം’ പോലൊന്ന് ബോളിവുഡ് തന്നില്ലെന്ന് മൃണാൾ താക്കൂർ!

മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ സീതാ രാമം എന്ന ചിത്രത്തിലൂടെ മൃണാൾ താക്കൂർ മലയാളിക്ക് പ്രിയങ്കരായി മാറിയിരിക്കുകയാണ് .മികച്ച അവസരങ്ങൾക്ക് അർഹതയുണ്ടെന്ന് സംവിധായകരെ ബോധ്യപ്പെടുത്താൻ വർഷങ്ങളുടെ കഠിനാധ്വാനം വേണ്ടിവന്നെന്ന് പറയുകയാണ് മൃണാൾ താക്കൂർ.
തുടക്കകാലങ്ങളിൽ ലഭിച്ച കഥാപാത്രങ്ങളിലെല്ലാം സന്തോഷിച്ചിരുന്നു എന്നും എന്നാൽ പിന്നീട് കുറച്ചുകൂടി നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതായും നടി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു നടിയുടെ പ്രതികരണം.”സീതാ രാമം പോലെ ഒരു അവസരം എനിക്ക് കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാൻ സാധിക്കും എന്ന് സംവിധായകരെ ബോധ്യപ്പെടുത്താൻ നന്നായി കഷ്ടപ്പെപ്പെട്ടു. എന്നിട്ടും അവസരം ലഭിച്ചില്ല.
ലഭിച്ച അവസരങ്ങളിലെല്ലാം ആദ്യം സന്തോഷിച്ചിരുന്നു എങ്കിലും പിന്നീട് കുറച്ചുകൂടി നല്ല സിനിമകൾ ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. കഥാപാത്രങ്ങൾക്ക് വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്തു. ഞാൻ അർഹതപ്പെട്ടവളാണെന്ന് തെളിയിക്കാൻ വർഷങ്ങൾ ചെലവാക്കേണ്ടതായി വന്നു,” മൃണാൾ പറഞ്ഞു.ഹാനു രാഘവപുഡി സംവിധാനം ചെയ്ത സീതാ രാമം ആഗസ്റ്റ് അഞ്ചിനായിരുന്നു തിയേറ്ററുകളിൽ എത്തിയത്.
ദുൽഖർ സൽമാനും മൃണാൾ താക്കൂറും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ആഗോള തലത്തില്‍ 80 കോടിക്ക് മുകളിൽ കളക്ട് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്റെ ലെഫ്റ്റനന്റ് റാമും മൃണാൾ താക്കൂറിൻ്റെ സീതാ മാഹാലക്ഷ്മിയും തമ്മിലുള്ള പ്രണയമാണ് കഥ. ചിത്രത്തിലെ മൃണാളിന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...