കേരളക്കരയിൽ ഒരു പെൺകുട്ടി ആൺകുട്ടിയുടെ മുഖത്തു നോക്കി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത് വിവാദമായി കത്തി നിൽക്കുകയായിരുന്നു; ബിഗ് ബോസ് വീട്ടിൽ വച്ച് അതുപറയണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നതായി സൂര്യ!
കേരളക്കരയിൽ ഒരു പെൺകുട്ടി ആൺകുട്ടിയുടെ മുഖത്തു നോക്കി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത് വിവാദമായി കത്തി നിൽക്കുകയായിരുന്നു; ബിഗ് ബോസ് വീട്ടിൽ വച്ച് അതുപറയണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നതായി സൂര്യ!
കേരളക്കരയിൽ ഒരു പെൺകുട്ടി ആൺകുട്ടിയുടെ മുഖത്തു നോക്കി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത് വിവാദമായി കത്തി നിൽക്കുകയായിരുന്നു; ബിഗ് ബോസ് വീട്ടിൽ വച്ച് അതുപറയണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നതായി സൂര്യ!
ബിഗ് ബോസ് മൂന്നാം സീസണിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് സൂര്യ ജെ മേനോൻ. നടിയും മോഡലുമായ സൂര്യ നേരത്തെ നിരവധി സിനിമകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും അധികം ആർക്കും അറിയില്ലായിരുന്നു. എന്നാൽ ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി സൂര്യ മാറി. ബിഗ് ബോസ് മൂന്നാം സീസണിൽ അവസാനം വരെയും സൂര്യ ഉണ്ടായിരുന്നു.
ഏറ്റവും കൂടുതൽ സൈബർ ആക്രമങ്ങൾ നേരിട്ട മൂന്നാം സീസണിലെ മത്സരാർത്ഥിയും സൂര്യ തന്നെയായിരുന്നു. സഹമത്സരാർത്ഥിയും ആ സീസണിലെ വിജയിയുമായ മണിക്കുട്ടനോട് ഇഷ്ടം പറഞ്ഞതിനെ തുടർന്നാണ് സൂര്യയെ സൈബർ ഇടത്തിൽ ചിലർ ആക്രമിക്കാൻ തുടങ്ങിയത്. ഷോയ്ക്ക് ശേഷവും സൂര്യക്ക് നേരെ വ്യാപകമായ രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളും മറ്റും ഉയർന്നിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ അന്ന് സംഭവിച്ചത് ഒഴിവാക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നതായി തുറന്നുപറയുകയാണ് സൂര്യ. ബിഗ് ബോസ് വീട്ടിൽ വച്ച് മണിക്കുട്ടനോട് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞത് ഒഴിവാക്കാമായിരുന്നു എന്നാണ് സൂര്യ പറഞ്ഞത്.
അങ്ങനെ ഒരു സംഭവം തന്റെ ജീവിതത്തിൽ നിന്നേ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു. ഒരു ടിവി പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. സൂര്യ ജീവിതത്തിൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട് പ്രേക്ഷകർക്കായി അത് ഒന്ന് പറയുമോയെന്ന് അവതാരകൻ എം ജി ശ്രീകുമാർ പറഞ്ഞതിനെ തുടർന്നാണ് താരം മനസ് തുറന്നത്.
അത് ബിഗ് ബോസ് വീടിനുള്ളിൽ വച്ചുണ്ടായ ഒരു സംഭവമാണ്. പുറത്തിറങ്ങിയ ശേഷം ആ ഒരു ചാപ്റ്റർ ജീവിതത്തിൽ നിന്ന് ഡിലീറ്റ് ചെയ്യണമെന്ന് തോന്നിയിരുന്നു. എന്റെ ജീവിതത്തിൽ എന്നെയും എന്റെ അച്ഛനെയും അമ്മയെയും ഉൾപ്പെടെ വേദനിപ്പിച്ച ഒരു സംഭവം ആണ് അത്. ഞാൻ ഒരു ഓപ്പൺ ബുക്കാണ്. എനിക്ക് ഇമോഷൻസ് ഹൈഡ് ചെയ്യാൻ അറിയില്ല. എന്റെ മുഖത്തു വരുന്ന കാര്യങ്ങൾ എന്റെ ഹൃദയം സംസാരിക്കുന്ന കാര്യങ്ങളാണ്.
ഒരാളോട് ദേഷ്യമുണ്ടെങ്കിൽ അത് എന്റെ മുഖത്ത് നല്ല പോലെ കാണും. അത് അങ്ങനെയാണ്. എനിക്ക് ജീവതത്തിൽ അഭിനയിക്കാൻ അറിയില്ല. അവിടെ വച്ച് ഒരാളോട് എനിക്ക് ഒരു ഇഷ്ടം തോന്നി. ഞാൻ അത് തുറന്നു പറഞ്ഞു. പക്ഷെ അത് വേണ്ടിയിരുന്നില്ലെന്ന് പുറത്തു വന്നപ്പോൾ തോന്നി. അതൊരു ഗെയിം ഷോ ആയിരുന്നു. എന്റെ അമ്മ കാണുന്നുണ്ട്. അച്ഛൻ കാണുന്നുണ്ട്. എന്റെ ഇമോഷൻസിനെ ഞാൻ കൺട്രോൾ ചെയ്യേണ്ടതായിരുന്നു.
ആ വ്യക്തിയുടെ വീട്ടുകാരും അത് കാണുന്നുണ്ടാവും. അവർക്ക് വിഷമമായിട്ടുണ്ടാകും. എന്നെ ആളുകൾ വെറുത്ത ഏറ്റവും വലിയ കാര്യം അതായിരുന്നു. കേരളക്കരയിൽ ഒരു പെൺകുട്ടി ആൺകുട്ടിയുടെ മുഖത്തു നോക്കി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത് വിവാദമായി കത്തി നിൽക്കുകയായിരുന്നു എന്നും സൂര്യ പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...