കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സുപ്രീംകോടതി പലതവണ സമയം നീട്ടി അനുവദിച്ചിട്ടും ഇപ്പോഴും വിചാരണ തുടരുകയാണ്. ഇടയ്ക്കുണ്ടായ ചില വെളിപ്പെടുത്തലുകള്‍, ഉപ ഹര്‍ജികള്‍, അന്വേഷണങ്ങള്‍ എന്നിവയെല്ലാമാണ് കേസ് നീണ്ടുപോകാന്‍ കാരണം. സുപ്രീംകോടതി ആറ് മാസം കൂടി സമയം അനുവദിച്ചിരിക്കുയാണിപ്പോള്‍.
ഈ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വിചാരണ കോടതി. എന്നാല്‍ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള രേഖകള്‍ പലതും പ്രതിഭാഗത്തിന് ലഭിച്ചിരുന്നില്ല. കോടതി നിലപാട് കടുപ്പിച്ചതോടെ അന്വേഷണ സംഘം കുറച്ച് രേഖകളുമായി കോടതിയിലെത്തി. തുടര്‍ന്ന് കോടതി പുതിയ നിര്‍ദേശം നല്‍കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിഭാഗത്തിന് കൂടി ലഭിക്കേണ്ടതുണ്ട്. ഇക്കാര്യം പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ രേഖകള്‍ ഇതുവരെ അന്വേഷണ സംഘം കൈമാറിയിരുന്നില്ല. ഇന്നലെ ചില രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസ് കോടതിയിലെത്തി. എന്നാല്‍ ഇനിയും ചില രേഖകള്‍ കൈമാറേണ്ടതുണ്ട്.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി, നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ അതേ വര്‍ഷം തന്നെ അറസ്റ്റിലായിരുന്നു. തൊട്ടടുത്ത വര്‍ഷം വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ വിചാരണ നീണ്ടു. പ്രതികള്‍ സമര്‍പ്പിച്ച ഉപഹര്‍ജികളായിരുന്നു ഇതിന് ഒരുകാരണം. പിന്നീട് സാക്ഷി വിസ്താരം ആരംഭിക്കുകയും നിരവധി സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യവുമുണ്ടായി.
സംവിധായകന് ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് ഏറ്റവും ഒടുവില്‍ വിചാരണ വൈകാന്‍ കാരണമായത്. പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. ആഴ്ചകള്‍ നീണ്ട അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശേഷം വീണ്ടും വിചാരണ ആരംഭിക്കുകയാണ്.
അതേസമയം, തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പ്രതിഭാഗത്തിന് ലഭിച്ചിരുന്നില്ല. രേഖകള്‍ ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിച്ചു. രേഖകള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ രേഖകള്‍ കൈമാറുന്നത് അന്വേഷണ സംഘം നീട്ടിക്കൊണ്ടുപോയി. ഇന്നലെ ചില രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസ് കോടതിയില്‍ ഹാജരായി.
ചില രേകഖള്‍ ഫോറന്‍സിക് ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചു. ഇവ കിട്ടുമ്പോള്‍ കൈമാറാണെന്നും അറിയിച്ചു. ഈ മാസം 17നകം ഇവ കൈമാറണമെന്ന് കോടതി വ്യക്തമാക്കി. വിചാരണ വേഗത്തിലാക്കേണ്ട കാര്യം കോടതി എടുത്തുപറഞ്ഞു. മാത്രമല്ല, ഫോറന്‍സിക് ലാബ് അധികൃതരെ വിഷയം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസ് തുടര്‍ നടപടികള്‍ക്കായി തിങ്കളാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു. അതിനിടെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്നാണ് നടിയുടെ ആരോപണം. ഇക്കാര്യത്തില്‍ പോലീസിന്റെ കൈവശം തെളിവുണ്ടെന്നും നടി സൂചിപ്പിക്കുന്നു.
വിചാരണ കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് പെരുമാരുന്നത് എന്നാണ് നടിയുടെ ഹര്‍ജിയിലെ ഒരു ആക്ഷേപം. ജഡ്ജിക്കെതിരെ നടി സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ആരോപണത്തില്‍ കഴമ്പില്ലെന്ന് സൂചിപ്പിച്ചാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിയാദ് റഹ്മാന് ഹര്‍ജി തള്ളിയത്. തുടര്‍ന്ന് നടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം ഈ ആവശ്യം ഉന്നയിക്കാന്‍ കഴിയുന്ന അവസാനത്തെ ഇടമാണ് സുപ്രീംകോടതി എന്നതിനാല്‍ തന്നെ അതിജീവിത ഇക്കാര്യത്തില്‍ വലിയ ആശങ്കയിലാണ് കഴിയുന്നതെന്നാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവര്‍.
2020 ല്‍ ആദ്യമായി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഇത്രയധികം തെളിവുകളൊന്നും ജഡ്ജിക്കെതിരായി അന്ന് ഉണ്ടായിരുന്നില്ല. ആ കുട്ടിക്ക് കോടതിയില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളിലൂടെയായിരുന്നു ഈ ജഡ്ജി പറ്റില്ലെന്ന് അന്ന് നടി പറഞ്ഞിരുന്നത്. അന്ന് ആ ആവശ്യം കോടതികള്‍ തള്ളുകയാണുണ്ടായതെന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...