
Actor
നടന് വിശാലിന്റെ വീടിന് നേരെ കല്ലേറ്, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറി
നടന് വിശാലിന്റെ വീടിന് നേരെ കല്ലേറ്, സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറി

നടന് വിശാലിന്റെ വീടിന് നേരെ കല്ലേറ്. ചെന്നൈ അണ്ണാനഗറിലുള്ള വീടിന് നേരെ തിങ്കളാഴ്ച ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച ഒരു സംഘം ആളുകള്‍ വിശാലിന്റെ വീടിന് കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ബാല്‍ക്കണിയിലെ ഗ്ലാസുകള്‍ തകരുകയും വീടിന് മറ്റ് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
മാനേജര്‍ മുഖേന താരം നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പമാണ് താരം അണ്ണാനഗറിലെ വീട്ടില്‍ കഴിയുന്നത്. ചുവന്ന കാറിലെത്തിയ ഒരു സംഘം ആളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് നടന് പരാതിയില്‍ പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് വിശാല്‍. ലൈക പ്രൊഡക്ഷന്‍സും വിശാലുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ലാത്തി’ ആണ് വിശാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആധിക് രവിചന്ദര്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ക്ക് ആന്റണി’യും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഷൂട്ടിംഗിനിടെ പരിക്ക് പറ്റി വിശാല്‍ വിശ്രമത്തിലായതിനാല്‍ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. ഇപ്പോഴിതാ ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകാണ് നടനും സംവിധായകനുമായ ലാൽ. സംവിധാകനെ...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...