Connect with us

കോടതി വരാന്തയിലും പോലീസ് സ്റ്റേഷനിലും നിർത്തി അയാളുടെ കരിയർ അവസാനിപ്പിക്കാം എന്ന് വ്യാമോഹിച്ചവർക്ക് ദിലീപിന്റെ വളരെ നാളുകൾക്ക് ശേഷമുള്ള ആദ്യത്തെ പൊതു പരിപാടി സഹിക്കില്ല ; ദിലീപ് ഫാൻസ്‌ പറയുന്നു !

Movies

കോടതി വരാന്തയിലും പോലീസ് സ്റ്റേഷനിലും നിർത്തി അയാളുടെ കരിയർ അവസാനിപ്പിക്കാം എന്ന് വ്യാമോഹിച്ചവർക്ക് ദിലീപിന്റെ വളരെ നാളുകൾക്ക് ശേഷമുള്ള ആദ്യത്തെ പൊതു പരിപാടി സഹിക്കില്ല ; ദിലീപ് ഫാൻസ്‌ പറയുന്നു !

കോടതി വരാന്തയിലും പോലീസ് സ്റ്റേഷനിലും നിർത്തി അയാളുടെ കരിയർ അവസാനിപ്പിക്കാം എന്ന് വ്യാമോഹിച്ചവർക്ക് ദിലീപിന്റെ വളരെ നാളുകൾക്ക് ശേഷമുള്ള ആദ്യത്തെ പൊതു പരിപാടി സഹിക്കില്ല ; ദിലീപ് ഫാൻസ്‌ പറയുന്നു !

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെയും അനിയന്‍ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളില്‍ നിന്നായിരുന്നു നിർണ്ണായകമായ പല തെളിവും പൊലീസിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള പൊലീസിന്റെ അന്വേഷണത്തെ പരിഹസിച്ച് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ദിലീപ് തന്നെ രംഗത്ത് എത്തിയിരുന്നു

വെെറ്റിലയിലെ പുതിയ മൊബെെൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തേയും ഫോണുകള്‍ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണത്തേയും താരം പരിഹസിച്ചത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ഒരാളായി താൻ മാറിയെന്നും എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസ് കൊണ്ടുപോകുമെന്ന സ്ഥിതിയാണ് ഉള്ളതെന്നും താരം അഭിപ്രായപ്പെടുന്നു.

‘ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യിൽ നിന്ന് പോയി. ഇപ്പോ ഞാൻ പ്രാർത്ഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ട് പോവല്ലേ എന്ന പ്രാർത്ഥനയിൽ ആണ് ഇപ്പോൾ നിൽക്കുന്നത്.’- ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തെയും അന്വേഷണ സംഘത്തെയും ദിലീപ് പരിഹസിച്ചു എന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു . ഇപ്പോൾ ഇതിന് എതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപ് ഫാൻസ്‌ . ദിലീപ് ടൈംസ് എന്ന ഫാൻസ്‌ പേജിലൂടെയാണ് പ്രതികരണം

ഭരണഘടനയിലെ എല്ലാ പൗരന്മാർക്കും നൽകുന്ന മൗലികാ അവകാശങ്ങളിൽ ആർട്ടിക്കിൾ 20(3) ലംഘിച്ചാണ് ദിലീപിന്റെ ഫോൺ പോലീസ് പിടിച്ചെടുക്കുന്നത്. ലളിതമായി പറഞ്ഞാൽ ഒരാൾ തെറ്റുകാരനാണ് എന്ന് ഒരു തെളിവുമില്ലാതെ കഥ മെനഞ്ഞിട്ട് അതിന്റെ തെളിവ് എവിടെ എന്ന് ചോദിക്കുമ്പോൾ അത് അയാളുടെ കയ്യിൽ ഉണ്ട് എന്ന് പറഞ്ഞ് കൈകഴുകുന്ന പണിയാണ് പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. കടുത്ത ഭരണഘടനാ ലംഘനവും ഗുരുതരമായ മനുഷ്യാവകാശ പ്രശ്നവുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ദിലീപ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒരു തമാശ കൊണ്ട് പോലും അയാൾ മറുപടി പറയരുത് എന്ന് കരുതുന്ന മാധ്യമങ്ങളുടെ ഇണ്ടാസ് എട്ടായി മടക്കി വെച്ചാൽ മതി. നിങ്ങളുടെ യഥാർത്ഥ പ്രശ്നം ദിലീപ് എന്ന മനുഷ്യൻ പൊതുജീവിതത്തിലേക്ക് മടങ്ങി വരുന്നതാണ് എന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം.

അയാൾ പൊതു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അസന്നിഗ്ധമായി പറയുന്നതിന് ഞങ്ങൾക്ക് ബലം തരുന്നത് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയാണ്. ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം എന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം വിറളി പൂണ്ട റിപ്പോർട്ടർ ടി വി ഒരു അവസരം കാത്തിരിക്കുകയാണ് എന്ന് ഞങ്ങൾക്കറിയാം. കോടതി വരാന്തയിലും പോലീസ് സ്റ്റേഷനിലും നിർത്തി അയാളുടെ കരിയർ അവസാനിപ്പിക്കാം എന്ന് വ്യാമോഹിച്ചവർക്ക് ദിലീപിന്റെ വളരെ നാളുകൾക്ക് ശേഷമുള്ള ആദ്യത്തെ പൊതു പരിപാടി സഹിക്കില്ല എന്നറിയാം. ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയോടാണ് ഞങ്ങൾക്ക് കൂറ് നിങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നു എന്ന് കോടതി പറഞ്ഞ ഏമാന്മാരിലല്ല എന്ന് പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുന്നു

Continue Reading
You may also like...

More in Movies

Trending

Recent

To Top