നാണംകെട്ട ഒരു കൂട്ടം മനുഷ്യവസ്തുക്കൾക്ക് വിശദീകരണം കൊടുക്കേണ്ടിവന്ന ഭാവനയുടെ ഗതികേട് ; ആ ബാധ്യതയിലേക്ക് ഭാവനയെ എത്തിച്ചത് നാണംകെട്ട സമൂഹത്തോടുള്ള ഭയമാണ് ; പ്രിയപ്പെട്ട ഭാവന, നിങ്ങളെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്ന വേഷത്തിലാണ്; വൈറലാകുന്ന കുറിപ്പ് !
നാണംകെട്ട ഒരു കൂട്ടം മനുഷ്യവസ്തുക്കൾക്ക് വിശദീകരണം കൊടുക്കേണ്ടിവന്ന ഭാവനയുടെ ഗതികേട് ; ആ ബാധ്യതയിലേക്ക് ഭാവനയെ എത്തിച്ചത് നാണംകെട്ട സമൂഹത്തോടുള്ള ഭയമാണ് ; പ്രിയപ്പെട്ട ഭാവന, നിങ്ങളെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്ന വേഷത്തിലാണ്; വൈറലാകുന്ന കുറിപ്പ് !
നാണംകെട്ട ഒരു കൂട്ടം മനുഷ്യവസ്തുക്കൾക്ക് വിശദീകരണം കൊടുക്കേണ്ടിവന്ന ഭാവനയുടെ ഗതികേട് ; ആ ബാധ്യതയിലേക്ക് ഭാവനയെ എത്തിച്ചത് നാണംകെട്ട സമൂഹത്തോടുള്ള ഭയമാണ് ; പ്രിയപ്പെട്ട ഭാവന, നിങ്ങളെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്ന വേഷത്തിലാണ്; വൈറലാകുന്ന കുറിപ്പ് !
വസ്ത്രധാരണത്തിന്റെ പേരിൽ ഭാവന കടുത്ത സൈബർ ആക്രമണങ്ങളാണ് നേരിടുന്നത്. ഭാവന വെളുത്ത ടോപ്പു ധരിച്ച് ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വിഡിയോയുമാണു വ്യാപകമായി പ്രചരിച്ചത്.
ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയർത്തുമ്പോൾ കാണുന്നതു ശരീരമാണെന്നായിരുന്നു ആക്ഷേപം. ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന, ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്.
അതേസമയം, മലയാളികൾ എല്ലാം ഭാവനയെ വെറുക്കുന്നില്ല, ജഡ്ജ് ചെയ്യുന്നില്ല, അതുമാത്രമല്ല ഭാവനയെ ആത്മാർഥമായി സപ്പോർട്ട് ചെയ്യുന്നവരും മലയാളികളുടെ കൂട്ടത്തിൽ തന്നെയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദേവിക എം എ എഴുതിയ കുറിപ്പാണ്.
“നിങ്ങളെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്ന വേഷത്തിലാണ്. നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നതും ഓർത്തിരിക്കുന്നതും നിങ്ങളുടെ ആത്മാഭിമാനത്തിന്റെ അടയാളങ്ങളാലാണ്. എന്നാണ് ഭാവനയോട് ദേവികയ്ക്ക് പറയാനുള്ളത് .”
ഭാവനയെ കുറിച്ച് ദേവിക എം എ എഴുതിയ കുറിപ്പ് വായിക്കാം…
https://youtu.be/iyVoVkrFWkE
“താൻ ധരിച്ച വസ്ത്രത്തിന്റെ പേരിൽ അസഭ്യ പരാമർശങ്ങളും സൈബർ ബുള്ളിയിങ്ങും നേരിടേണ്ടി വന്ന വ്യക്തിയാണ് ഭാവന. നഗ്നമായ ശരീരമായിരുന്നില്ല സ്കിൻ കളറിലുള്ള ടോപ്പായിരുന്നു താൻ ധരിച്ചത് എന്നു പോലും ഈ വൃത്തികെട്ട മനുഷ്യരോട് എക്സ്പ്ലെയിൻ ചെയ്യേണ്ട ഗതികേടിലേക്ക് ബാധ്യതയിലേക്ക് ഭാവനയെ എത്തിച്ചത് ഇവിടെയുള്ള നശിച്ച നാണംകെട്ട സമൂഹത്തോടുള്ള ഭയമാണ്.
വേട്ടപ്പട്ടിയെ പോലെ അക്രമിച്ചു കളയുന്ന ഒരു കൂട്ടം മനുഷ്യവസ്തുക്കൾക്കിടയിൽ ജീവിക്കേണ്ടി വരുന്ന നിസ്സഹായതയാണ്. മുൻപും വളരെ സ്റ്റൈലിഷായി മോഡേണായി വസ്ത്രം ധരിക്കുന്ന പെൺകുട്ടി തന്നെയാണ് ഭാവന.
എന്നാൽ പെട്ടെന്നൊരു നാൾ അവളുടെ വസ്ത്രധാരണ രീതി മുതൽ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ വരെ നിരന്തരമായ ഓഡിറ്റിങ്ങിനും ജഡ്ജ്മെന്റിനും വിധേയമാകുന്നതിന് പിന്നിലുള്ള മനോഭാവം എത്ര അപകടകരമാണ്.
ഭാവന സന്തോഷത്തോടെ ഡാൻസ് ചെയ്യുന്ന വീഡിയോക്ക് താഴെ മലയാളിമലരന്മാർ എഴുതി നിറച്ചിരിക്കുന്ന വൃത്തികെട്ട കമെന്റുകളെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.
തങ്ങളുടെ സദാചാര സ്വാദുകൾക്ക് അപ്പുറമുള്ള വസ്ത്രം ധരിക്കുന്ന ഏതൊരു പെൺകുട്ടിയുടെയും ശരീരം അപമാനിക്കപ്പെടാൻ അർഹതയുള്ളതാണ് എന്നാണോ ഈ വൃത്തികെട്ടവർ കരുതുന്നതെന്നും കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.
https://youtu.be/iyVoVkrFWkE
സ്വന്തം ഇഷ്ടപ്രകാരം ഇനി എക്സ്പോസ്ഡായോ സെക്സിയായോ ഡ്രസ്സ് ധരിക്കുന്ന പെൺകുട്ടികൾക്ക് മേലിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത സ്പർശനത്തെക്കുറിച്ചോ ഫിസിക്കൽ അസോൾട്ടിനെക്കുറിച്ചോ പ്രതികരിക്കാൻ അവകാശമില്ലെന്നോ ?,അങ്ങനെ നല്ല വെടിപ്പായി വിഷം തുപ്പുന്ന ആൺബോധങ്ങൾ.
പ്രിയപ്പെട്ട ഭാവന, നിങ്ങളെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്ന വേഷത്തിലാണ്. നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നതും ഓർത്തിരിക്കുന്നതും നിങ്ങളുടെ ആത്മാഭിമാനത്തിന്റെ അടയാളങ്ങളാലാണ്.
ഭാവനയെന്ന ചിരിക്കുന്ന മുഖത്തെ ധൈര്യമുള്ള സ്ത്രീയെ ആരാധിക്കുന്നവരാണ് നിങ്ങളോടൊപ്പം. ഈ പോരാട്ടത്തിൽ ഒരിക്കലും നിങ്ങൾ ഒറ്റക്കല്ല എന്നറിയുക. അർത്ഥമില്ലാത്ത പുലമ്പലുകളെ അർഹമായ അവഗണനയോടെ തള്ളിക്കളഞ്ഞ് നിങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്ന സ്പേസുകളിൽ നിന്നും കൂടുതൽ കൂടുതൽ സ്പേസുകളിലേക്ക് നിങ്ങൾ കടന്നുവന്നുകൊണ്ടേയിരിക്കുക. We Love You Bavana എന്നാണ് കുറിപ്പ് അവസാനിക്കുന്നത്. ( പൂർണ്ണഭാഗം ദേവികയുടെ ഫേസ്ബുക്ക് പോസ്റ്റിൽ)
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...