തന്നെ അപമാനിച്ചുവെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയ്ക്ക് വിലക്ക്. ഇന്ന് ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തിലാണ് തീരുമാനം. തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നടന് സമ്മതിച്ചു. കുറച്ചു നാളത്തേയ്ക്ക് ശ്രീനാഥ് ഭാസിയ്ക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട എന്നാണ് സംഘടനയുടെ തീരുമാനം.
എത്ര നാളത്തേയ്ക്കാകും വിലക്കെന്ന് പിന്നീട് തീരുമാനിക്കും. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങും ചില ഡബ്ബിംഗ് ജോലികളും പൂര്‍ത്തിയാകാനുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ ശ്രീനാഥ് ഭാസിയെ അനുവദിക്കും. നടന് ഒരു സിനിമയ്ക്കായി കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നല്‍കാമെന്നും നടന് സമ്മതിച്ചിട്ടുണ്ട് എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
‘സെലിബ്രിറ്റികള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം പൊതു ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. അവരുടെ ഭാഗത്ത് നിന്നും ഒരു തെറ്റ് ഉണ്ടാകുമ്പോള്‍ അതിനൊരു നടപടി എടുക്കുന്നതിന്റെ ഭാഗമായി കുറച്ച് കാലത്തേയ്ക്ക് സിനിമയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു,’ യോഗത്തിന് ശേഷം നിര്‍മ്മാതാക്കളുടെ സംഘടന നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര് രഞ്ജിത്ത് പറഞ്ഞു.
സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും മലയാള സിനിമയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ടതുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു. പൊലീസിന് ലൊക്കേഷനില്‍ അടക്കം പരിശോധന നടത്താമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ചൂണ്ടിക്കാട്ടി.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...