സിനിമയിലെത്തിയിട്ട് മുപ്പത് വര്‍ഷമായിട്ടും ഒരു വേദിയില്‍ ടച്ച് വിട്ട് പോയെന്ന് ജയാറാം പറയുന്നത് കേട്ടിട്ടില്ല ഇന്നും അരങ്ങ് അടക്കി വാഴുകയാണ് ;ജയറാമിനെ കുറിച്ച രമേശ് പിഷാരോടി !

മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നടനാണ് ജയറാം. പതിറ്റാണ്ടുകൾ കൊണ്ട് നേടിയ അഭിനയ സമ്പത്ത് കൊണ്ട് താരം വളരെ പെട്ടന്നാണ് താരം മലയാളികളുടെ കുടുംബത്തിലെ ഒരാളായി മാറിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചു മലയാള സിനിമയുടെ പ്രസക്തി വാനോളം ഉയർത്താൻ താരത്തിന് കഴിഞ്ഞു.
മിമിക്രി കലാകാരനായി നിരവധി സ്റ്റേജ് ഷോകള്‍ ചെയ്ത് സിനിമയിലേക്ക് എത്തിയത് . സിനിമയിലെത്തിയിട്ടും പല വേദികളിലും മിമിക്രിയിലൂടെ ചിരി പടര്ത്തുാറുണ്ട് നടന്. ഇപ്പോള്‍ ജയറാമിനെക്കുറിച്ചുള്ള രമേശ് പിഷാരടിയുടെ വാക്കുകളും അദ്ദേഹം പങ്കുവച്ച വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘പൊന്നിയിന്‍ സെല്‍വന്റെ’ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് തെന്നിന്ത്യന്‍ താങ്ങളടങ്ങുന്ന വേദിയിലെ ജയറാമിന്റെ പ്രകടനം.
സിനിമയിലെത്തിയിട്ട് മുപ്പത് വര്‍ഷമായിട്ടും ഒരു വേദിയില്‍ ടച്ച് വിട്ട് പോയെന്ന് ജയാറാം പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നും മണിരത്നം പോലുള്ള ഒരു മികച്ച സംവിധായകന്റെ ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത് വേദിയിലെത്തിയപ്പോഴും അരങ്ങ് അടക്കി വാഴുകയാണ് അദ്ദേഹമെന്നും രമേശ് പിഷാരടി വീഡിയോയ്ക്കൊപ്പം കുറിച്ചു.
വേദിയില്‍ സംവിധായകന് മണിരത്നത്തെയും നടന് പ്രഭുവിനെയും അനുകരിക്കുന്ന ജയറാമിനെ കാണാം. മണി രത്നം, പ്രഭു, കമല്‍ ഹാസന്, രജനികാന്ത്, എആര്‍ റഹ്മാന്, വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ തുടങ്ങിയ വന്‍ താരനിരയാണ് പരിപാടിയില്‍ ഉണ്ടായിരുന്നത്.
സിനിമയില്‍ എത്തിയിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് വരെ ഒരു വേദിയില്‍ ‘ടച്ച് വിട്ടു പോയി’ എന്ന് പറഞ്ഞു കേട്ടിട്ടില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകന്റെ വലിയ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്നു കൈകാര്യം ചെയ്ത് വേദിയിലെത്തിയപ്പോഴും, അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടന്’ രമേശ് പിഷാരടി കുറിച്ചു. പൊന്നിയിന്‍ സെല്‍വനില്‍ ആഴ്വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള മേക്ക്ഓവറാണ് ജയറാം നടത്തിയത്. ചിത്രം 30ന് തിയേറ്ററുകളില്‍ എത്തും. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്രഫിക്ഷന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്വന് എന്ന ചിത്രം. ചോള വംശത്തിലെ രാജരാജ ചോളന് ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്. മണിരത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. പിന്നാലെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണവും സോഷ്യൽ മീഡയിയിൽ വൈറലായി മാറിയിട്ടുണ്ട്....
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
മലയാളികളുടെ പ്രിയങ്കരനാണ് നടൻ മധു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നുവെന്ന വിമർശനത്തെ കുറിച്ച്...