നിങ്ങളല്ലേ എനിക്ക് പാര പണിതത് ?! മുകേഷിനെതിരെ തുറന്നടിച്ച് ഷമ്മിതിലകൻ !! അമ്മ യോഗത്തിൽ കയ്യാങ്കളി….
പുതിയ വനിതാ സംഘടനയുമായുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ താരസംഘടനയായ ‘അമ്മ’ വിളിച്ചു ചേർത്ത അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിൽ കയ്യാങ്കളി. നടൻ മുകേഷും ഷമ്മി തിലകനും തമ്മിൽ വാക്കേറ്റത്തിൽ തുടങ്ങിയത് കയ്യാങ്കളിയിൽ എത്തും എന്ന അവസ്ഥയായപ്പോൾ മോഹൻലാൽ അടക്കമുള്ളവർ ഇടപെട്ട് ഒതുക്കുകയായിരുന്നു. ഒരു സംവിധായകന്റെ ചിത്രത്തിൽ അഭിനയിച്ചതിന്റെ ചൊല്ലി ആയിരുന്നു തർക്കം.
തിലകനും സംഘടനയും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഷമ്മിയെ ചൊവ്വാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്. ‘വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനായി 50000 രൂപ അഡ്വാൻസ് വാങ്ങിയ എനിക്ക് പാരവെച്ചത് ഇയാളാണെ’ന്നായിരുന്നു മുകേഷിനെ ചൂണ്ടി കാണിച്ച് ഷമ്മി തിലകൻ യോഗത്തിനിടെ പറഞ്ഞത്. ഇത് മുകേഷിനെ പ്രകോപിപ്പിച്ചു. താൻ അവസരങ്ങൾ ഇല്ലാതാക്കിയോ ?! എന്ന മുകേഷിന്റെ മറു ചോദ്യത്തിന് ചുട്ട മറുപടിയും ഷമ്മി നൽകിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്‌തു.
‘അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല. പക്ഷെ, വിനയന്റെ ചിത്രത്തിൽ അഭിനയിച്ചാൽ നീ അനുഭവിക്കും’ എന്ന് മുകേഷ് പറഞ്ഞതായി ഷമ്മി യോഗത്തിൽ പരാതിപ്പെട്ടു. മാന്നാർ മത്തായി സ്പീക്കിങ്-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഈ സംഭവം കാരണം തനിക്കും കുടുംബത്തിനും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് ഷമ്മി ആരോപിച്ചു.
ഇതിനിടെ ഷമ്മിയെയും തിലകനെയും വെച്ച് മുകേഷ് തമാശ പറഞ്ഞത് ഷമ്മിക്ക് ഇഷ്ടപ്പെടാതെ വരികയും, അവർ തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ട് അവസാനം കയ്യാങ്കളിയിൽ എത്തുകയുമായിരുന്നു. തുടർന്ന് മോഹൻലാൽ അടക്കമുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
Shammi Thilakan against Mukesh in AMMA general body meeting
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...