Connect with us

അത് ചെയ്യാൻ തയ്യാറിയില്ലെങ്കിൽ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, വാട്‌സാപ്പ് കോണ്‍ടാക്ട് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും ചിത്രങ്ങള്‍ അയച്ചുകൊടുത്തു; പൊട്ടിക്കരഞ്ഞ് നടി

Actress

ഓൺലൈൻ വായ്പ്പാ ആപ്പിന്റെ തട്ടിപ്പിനിരയായി തമിഴ്-തെലുങ്ക് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മി വാസുദേവൻ.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവം നടി പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയത്. മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തോടെ ഫോണ്‍ ഹാക്കായെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍.പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവർക്ക് അയച്ചെന്നും നടി വെളിപ്പെടുത്തി.

അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്ന് കാണിച്ച് ഈ മാസം പതിനൊന്നിന് ലക്ഷ്മിക്കൊരു സന്ദേശം ലഭിച്ചിരുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ്പ് ഡൗണ്‍ലോഡ് ആയി. ഇതിനുപിന്നാലെ ഫോണ്‍ ഹാക്കാവുകയായിരുന്നു.

നാല് ദിവസത്തിന് ശേഷം വായ്പ തിരിച്ചടക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. പണമടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മാതാപിതാക്കളടക്കം വാട്‌സാപ്പ് കോണ്‍ടാക്ട് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും തട്ടിപ്പ് സംഘം ചിത്രങ്ങള്‍ അയച്ചുകൊടുത്തെന്നും നടി വെളിപ്പെടുത്തി.

സെക്കന്ദരാബാദ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ലക്ഷ്മി വ്യക്തമാക്കി. ഇനി ആര്‍ക്കും ഇങ്ങനെയൊരവസ്ഥ വരരുതെന്ന് പറഞ്ഞുകൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top