Connect with us

ഞാൻ കരുതിയത് അതായിരുന്നു, ആ കാഴ്ച കണ്ടതോടെ എല്ലാം മനസ്സിലായി, സത്യം തിരിച്ചറിഞ്ഞു! മൂടിവെയ്ക്കുന്നില്ല മഞ്ജുവിന്റെ വാക്കുകൾ ഞെട്ടിച്ചു

Actress

ഞാൻ കരുതിയത് അതായിരുന്നു, ആ കാഴ്ച കണ്ടതോടെ എല്ലാം മനസ്സിലായി, സത്യം തിരിച്ചറിഞ്ഞു! മൂടിവെയ്ക്കുന്നില്ല മഞ്ജുവിന്റെ വാക്കുകൾ ഞെട്ടിച്ചു

ഞാൻ കരുതിയത് അതായിരുന്നു, ആ കാഴ്ച കണ്ടതോടെ എല്ലാം മനസ്സിലായി, സത്യം തിരിച്ചറിഞ്ഞു! മൂടിവെയ്ക്കുന്നില്ല മഞ്ജുവിന്റെ വാക്കുകൾ ഞെട്ടിച്ചു

നീണ്ട കാലം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവായിരുന്നു നടി മഞ്ജു വാര്യർ നടത്തിയത്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. തിരിച്ചുവരവിൽ മലയാളം കടന്ന് തമിഴിയിലും ബോളിവുഡിലേക്കും വരെ മഞ്ജു എത്തി.

തമിഴകത്തിന്റെ സൂപ്പർ താരം അജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. തുനിവ് എന്ന് പേരിട്ടിരിക്കുന്ന അജിത് ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മഞ്ജു ഇപ്പോൾ. ഫ്ളവേഴ്സിലെ ഒരു കോടി എന്ന പരിപാടിയിലാണ് മഞ്ജു സിനിമയെ കുറിച്ചും അജിത്തിനൊപ്പമുള്ള അനുഭവങ്ങളും പങ്കുവച്ചത്.

അജിത് തന്റെ സിനിമകൾ കണ്ടിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മഞ്ജു കണ്ടിട്ടുണ്ട് എന്ന് മറുപടി നൽകുന്നുണ്ട്. മലയാളത്തിലെ അഭിനേതാക്കളെ കുറിച്ചും സിനിമകളെ കുറിച്ചുമൊക്കെ വലിയ ബഹുമാനത്തോടെയാണ് അവർ സംസാരിക്കുന്നതെന്ന് മഞ്ജു പറയുന്നു. പിന്നാലെ അജിത്തിനെ കുറിച്ചും മഞ്ജു വാചാലയായി. ‘വളരെ നല്ല ക്ഷമാശീലയായ ആളാണ് ഞാനെന്നാണ് ഞാൻ കരുതിയിരുന്നത്. അജിത് സാറിനെ കണ്ട് പരിചയപ്പെട്ട് അദ്ദേഹം ആളുകളോടൊക്കെ ഇടപെടുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായി, ഞാൻ ഒന്നും ഒന്നും അല്ലെന്ന്. അദ്ദേഹം എല്ലാവരോടും ഒരേ സ്നേഹത്തോടെയും ഒരേ ഊഷ്മളത്തോടെയുമാണ് ഇടപെടുക എന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണ്. ആ സെറ്റിൽ അത് കാണാം,’

അദ്ദേഹമില്ലാത്ത സമയത്ത് പോലും അദ്ദേഹത്തെ കുറിച്ച് സെറ്റിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അത് മനസിലാകും. ഒരാൾ മുൻപിൽ ഉള്ളപ്പോൾ നല്ലത് പറയുന്നത് പോലെ അല്ലാ ഒരാൾ ഇല്ലാത്തപ്പോൾ അയാളെ കുറിച്ച് ആത്മാർത്ഥമായി നല്ലത് സംസാരിക്കുന്നത്. അത് വ്യത്യാസമുണ്ടാകും. അങ്ങനെ എല്ലാവരും ഒരുപോലെ ഇഷ്ടത്തോടെ സംസാരിക്കുന്നത് കണ്ട ഒരാളാണ് അജിത് സാർ. അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. ഇനിയും കുറച്ചു കൂടി ഉണ്ട് ഷൂട്ട്,’ മഞ്ജു പറഞ്ഞു. തനിക്ക് മലയാളത്തേക്കാൾ നന്നായി തമിഴ് അറിയാമെന്നും എഴുതാനും വായിക്കാനും ഒക്കെ അറിയാമെന്നും മഞ്ജു പറയുന്നുണ്ട്. മലയാള സിനിമയിൽ അഭിനയിക്കുന്ന പോലെ തന്നെയാണ് തമിഴിലും തോന്നിയിട്ടുള്ളതെന്നും ആകെ ഒരു വ്യത്യാസം തോന്നിയത് ഷൂട്ടിനിടയിലെ ഇടവേളകൾ ആണെന്നും മഞ്ജു പറഞ്ഞു. മലയാളത്തിൽ ഒറ്റ സ്ട്രെച്ചിൽ പടം പൂർത്തിയാകുമ്പോൾ അവിടെ ഇടവേളകൾ ഉണ്ടാകുമെന്ന് നടി പറഞ്ഞു. അടുത്തിടെ മഞ്ജുവും അജിത്തും ചേർന്ന് ബൈക്കിൽ യാത്ര നടത്തിയതിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം തീർത്തിരുന്നു.

More in Actress

Trending

Recent

To Top