ടി .വി തുറന്നാല്‍ കാണുന്നതു മുഴുവന്‍ ദിലീപിന്റെ കേസാണ്, അന്ന് പോകാന്‍ നേരത്ത് ആരെങ്കിലും ഒരാളെ ആ കുട്ടി (നടി) കൂടെ കൂട്ടിയിരുന്നെങ്കില്‍ ഇതുണ്ടാകില്ലായിരുന്നു; നിലപാട് ആവർത്തിച്ച് മധു !

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് നിരപരാധി ആണെന്ന തരത്തില്‍ പ്രതികരിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തുവന്നിരുന്നു, ഈ അടുത്തിടെ അത്തരത്തില്‍ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്ന ഒരു വ്യക്തി ആണ് നടന് മധു. ദിലീപ് അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് മധു പറഞ്ഞത്.
ഇപ്പോള്‍ അതേ നിലപാട് ആവര്‍ത്തിക്കുകയാണ് മധു, ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ താന്‍ വിശ്വസിക്കുന്നില്ല എന്നാണ് മധു പറഞ്ഞത്. സാമകാലിക മലയാളം പ്രസിദ്ധീകരിച്ച മധുവും മധുപാലും തമ്മിലുള്ള അഭിമുഖത്തിലാണ് വീണ്ടും ദിലീപിനെ പിന്തുണച്ച് മധു വീണ്ടും സംസാരിക്കുന്നത്. ദിലീപ് കേസിനെക്കുറിച്ചും അതോടൊപ്പം തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചുമൊക്കെ മധു പറയുന്നുണ്ട്.
ദിലീപ് അങ്ങനെ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് താൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നെന്നും അതിന് പിന്നാലെ ദിലീപ് തന്നെ വിളിച്ചിരുന്നെന്നും മധുപറഞ്ഞു. ഞാന്‍ പറഞ്ഞു, ദിലീപ് അങ്ങനെ ചെയ്യും എന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല, അഥവാ അങ്ങനെ ചെയ്താലും അയാൾ അല്ലാതിരിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ, ടി.വി തുറന്നാല്‍ കാണുന്നതു മുഴുവന്‍ ദിലീപിന്റെ കേസാണ്. അന്ന് പോകാന്‍ നേരത്ത് ആരെങ്കിലും ഒരാളെ ആ കുട്ടി (നടി) കൂടെ കൂട്ടിയിരുന്നെങ്കില്‍ ഇതുണ്ടാകില്ലായിരുന്നു.
ഇന്നെനിക്ക് ഇതു ടി.വിയില്‍ കാണേണ്ടി വരില്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു. സര്, വളരെ സന്തോഷം എന്ന് പറഞ്ഞു. ദിലീപേ, ഞാന്‍ ദിലീപിനെ സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ല എന്നു ഞാനും പറഞ്ഞു. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല, ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കില്‍ എന്നേ പറഞ്ഞുള്ളു. അതു സത്യമാണ്. അവന് ഈ സിനിമാ ഇന്‍ഡസ്ട്രിക്ക് അകത്തുതന്നെ ഉള്ള ആളാണ്. മറ്റൊരാള്‍ കാണ്‍കെ അങ്ങനെ ചെയ്യില്ല, ചെയ്യാന്‍ സാധിക്കില്ല. ആ കുട്ടി ആരെയെങ്കിലുമൊന്ന് കൂടെ കൂട്ടിയാല്‍ മതിയായിരുന്നു, മധു പറഞ്ഞു.
എന്നാൽ ചില കാര്യങ്ങള്‍ നമുക്ക് എന്തുകൊണ്ട് എന്നു പറയാന്‍ പറ്റാത്ത സാഹചര്യമാണല്ലോ എന്നായിരുന്നു മധുപാൽ മധുവിന്റെ ഉത്തരത്തോട് പ്രതികരിച്ചത്. ആരെയെങ്കിലും ഒന്ന് കൂടെ കൂട്ടിയിരുന്നെങ്കില്‍ എന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. പിന്നെ, ദിലീപ് വിളിച്ചല്ലോ. ആ ഒരു സ്നേഹം. പ്രത്യേകിച്ചു പറയാന്‍ ഒന്നുമില്ലെങ്കിലും. ഇത് എല്ലാവര്‍ക്കുമുണ്ട്, സിദ്ദീഖ് അവര്‍ക്കെല്ലാം ഉണ്ട് എന്നാണ് മധു പറയുന്നത്.
അക്രമത്തിന് ഇരയായ കുട്ടി അങ്ങനെ പോയതുകൊണ്ടാണ് അങ്ങനെ ഉണ്ടായതെന്ന് കരുതാന്‍ കഴിയില്ല എന്നാണ് തനിക്കു തോന്നുന്നതെന്നും നമ്മുടെയൊക്കെ ജീവിതത്തില്‍ നേരിട്ട് അനുഭവമുണ്ടാകുമ്പോള്‍ മാത്രമായിരിക്കാം ഒരുപക്ഷേ, അത്തരമൊരു അപമാനത്തിന്റെ ആഴം വ്യക്തമാവുക എന്നും മധുപാൽ പറഞ്ഞു. മലയാള സിനിമയിലെ പ്രശസ്തരും ജനപ്രിയരുമായ ആളുകള്‍ പലരും പൊലീസും കേസും കോടതിയുമായി കയറി ഇറങ്ങുന്നത് ദൃശ്യമാധ്യമങ്ങളുടേയും സമൂഹമാധ്യമങ്ങളുടേയും വലിയ സ്വാധീനമുള്ള ഇക്കാലത്ത് ആഘോഷിക്കപ്പെടുന്നു.
എന്തുകൊണ്ട് ഇങ്ങനെ എന്ന് ആലോചിച്ചിട്ടുണ്ടോ എന്നും മധുവിനോട് ചോദിക്കുന്നു,സിനിമാമേഖലയില്‍ പഴയതില്‍ നിന്നു വ്യത്യസ്തമായി പലതും മനസ്സിനു സുഖമില്ലാത്ത രീതിയിൽ ആയിട്ടുണ്ടെന്നു വയ്ക്കുക. നല്ലതൊന്നും ഇല്ലാതായി എന്നു പറയാന്‍ കഴിയുമോ എന്നും സാമൂഹികമോ മറ്റെന്തുമാകട്ടെ, ബാക്കിയുള്ളവ എന്താണെന്നും അത് സിനിമയില്‍ മാത്രമായി സംഭവിക്കുന്ന ഒരു ച്യുതി അല്ലെന്നും മധു പറയുന്നു.
എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും തന്റെ രാഷട്രീയത്തെക്കുറിച്ച് ഒന്നും പറയാതിരുന്നതെന്നും മധു പറയുന്നു. എല്ലാം ഒന്നുതന്നെയാണ് എന്ന ഒരു ബോധം കുട്ടിക്കാലത്തു തന്നെ ഉള്ളില്‍ ഉറച്ചു പോയതുകൊണ്ടായിരിക്കും പ്രത്യേകിച്ച് പറയാതിരുന്നെന്ന് എന്നാണ് അദ്ദേഹം പറയുന്നത്. . അച്ഛന് കോണ്ഗ്രസ്സുകാരൻ ആയിരുന്നു, മേയറായിരുന്നു. പക്ഷേ, കമ്യൂണിസ്റ്റുകാരുമായും മറ്റെല്ലാ പാര്‍ട്ടിക്കാരുമായും നല്ല ബന്ധമായിരുന്നുവെന്നും മധു പറയുന്നു.
വീട്ടില്‍ ഏതെല്ലാം നേതാക്കളുണ്ടോ അവരെല്ലാം വന്നിട്ടുണ്ടെന്നും കമ്യൂണിസ്റ്റു നേതാവായിരുന്ന കുളത്തുങ്കല്‍ പോത്തന് തന്റെ മുറിയിലാണ് ഒരാഴ്ച ഒളിവില്‍ താമസിച്ചതെന്നും മധു പറഞ്ഞു. ഇതെല്ലാം കണ്ടുകണ്ട് എന്റെ ഉപബോധ മനസ്സില്‍ തോന്നിക്കാണും, എല്ലാം ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.അര്‍ത്ഥമില്ല എന്നു തോന്നിയിട്ടാണ് പലപ്പോഴും അഭിപ്രായം പറഞ്ഞ് ഇടപെടേണ്ട എന്ന് തീരുമാനിച്ചതെന്നും മധു പറയുന്നു.. ഒരേസമയത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും രണ്ട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്ത അനുഭവമാണുള്ളതെന്നും നിയമസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും കോര്‍പറേഷനിലേക്ക് കമ്യൂണിസ്റ്റു പാര്‍ട്ടിക്കും. ഇതു രണ്ടും പാര്‍ട്ടി നോക്കിയിട്ടല്ല. ആളെ നോക്കി ചെയ്തു എന്നേയുള്ളു. രണ്ടും തമ്മിലെ വ്യത്യാസം എനിക്കു പിടികിട്ടിയിട്ടില്ല; ഇന്നും പിടികിട്ടിയിട്ടില്ല മധു പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...