മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടന!

നടൻ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് വാർത്ത ഏറെ ചർച്ചയിരിക്കുകയാണ് .ഇപ്പോഴിതാ ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിച്ച് നിർമ്മാതാക്കളുടെ സംഘടന. അവതരകയെ അപമാനിച്ച സംഭവത്തിലടക്കം മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ലെന്ന് സംഘടന അറിയിച്ചു.
പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതി അവതാരക നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ തീരുമാനം. നേരത്തെയും സിനിമയിൽ നിന്നും നടനെതിരെ പരാതി വന്നിരുന്നു. ഇത് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർമ്മാതാക്കള്‍ നടപടി കടുപ്പിക്കാനൊരുങ്ങുന്നത്.
അവതാരകയെ അപമാനിച്ച സംഭവത്തിൽ നിർമ്മാതാവിനെയും ശ്രീനാഥ് ഭാസിയെയും വിളിച്ചു വരുത്താനാണ് സംഘടനയുടെ തീരുമാനം.ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ശ്രീനാഥ് ഭാസി കാരണം നിർമ്മാതാക്കൾക്ക് വലി സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്നും ആണ് സംഘടനയുടെ നിഗമനം.
നേരത്തെയും ശ്രീനാഥ് ഭാസിക്ക് എതിരെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. പല സിനിമ ലൊക്കേഷനുകളിലും സമയത്ത് എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നത്. പലപ്പോഴും ഷൂട്ടിങ് സെറ്റില്‍ ഉണ്ടാകില്ലെന്നും ചിത്രീകരണം അവസാനിപ്പിച്ച് ഉടനെ തന്നെ ലൊക്കേഷനില്‍ നിന്നും പോകുമെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...