ബോളിവുഡില്‍ വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ് എത്താറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കങ്കണ റണാവത്തിന്റെ രാഷ്ട്രീയപ്രവേശനമാണ് വാര്‍ത്തകളിലിടം നേടിയിരിക്കുന്നത്.
ഇപ്പോഴിതാ ഇത് സംബന്ധിച്ച വാര്‍ത്തകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് കങ്കണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മഥുര എംപി കൂടിയായ ഹേമമാലിനിയുടെ മറുപടി.
‘അത് നല്ലൊരു കാര്യമാണ്. ഞാന്‍ എന്താണ് പറയേണ്ടത്? ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനത്തിനില്ല. എല്ലാം ദൈവത്തിന് വിട്ടിരിക്കുകയാണ്. മഥുരയില്‍ എംപിയായി സിനിമാതാരങ്ങളെ തന്നെ വേണം എന്നുണ്ടോ? ഈ നാട്ടുകാരന് എംപിയാകാന്‍ നിങ്ങള്‍ സമ്മതിക്കില്ലെന്നാണോ?’ ‘അങ്ങനെയെങ്കില്‍ നാളെ രാഖി സാവന്തിന്റെ പേരും ഉയര്‍ന്നു വന്നേക്കാം’എന്നാണ് ഹേമമാലിനിയുടെ വാക്കുകള്‍.
2014 മുതല്‍ മഥുര എംപിയാണ് ഹേമമാലിനി. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം ഹേമമാലിനിയെ മാറ്റി മഥുരയില്‍ കങ്കണയെ പരീക്ഷിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കങ്കണ മഥുര വൃന്ദാവനിലെ ക്ഷേത്രം സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. അതേസമയം, തേജസ്, ടികു വെഡ്സ് ഷേരു, എമര്‍ജന്‍സി എന്നിവയാണ് കങ്കണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...