
News
കോടികള്‍ വില വരുന്ന വീട് ഒരു ദിവസം പോലും താമസിക്കാതെ വിറ്റൊഴിവാക്കി സെയ്ഫ് അലി ഖാന്; കാരണം കേട്ട് ഞെട്ടി ആരാധകര്‍
കോടികള്‍ വില വരുന്ന വീട് ഒരു ദിവസം പോലും താമസിക്കാതെ വിറ്റൊഴിവാക്കി സെയ്ഫ് അലി ഖാന്; കാരണം കേട്ട് ഞെട്ടി ആരാധകര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സെയ്ഫ് അലിഖാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
കോടികള്‍ വില വരുന്ന വീട് ഒരു ദിവസം പോലും താമസിക്കാതെ സെയ്ഫ് അലി ഖാന് വിറ്റൊഴിവാക്കിയിട്ടുണ്ട്. അതിന് താരത്തെ പ്രേരിപ്പിച്ച സംഗതിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 2011 ജനുവരിയിലാണ് സെയ്ഫ് അലി ഖാന് തനിക്ക് ഒരു പുതിയ വീട് വാങ്ങുന്നത്.
ഖറിലെ 14 നില ബില്‍ഡിംഗിലായിരുന്നു താരത്തിന്റെ പുതിയ അപ്പാര്‍ട്ട്മെന്റ്. ഈ വീട് മോടി പിടിപ്പിക്കാനും മറ്റ് ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യാനുമായി കോടികളായിരുന്നു സെയ്ഫിന് ചെലവാക്കേണ്ടി വന്നത്. എന്നാല്‍ പെട്ടെന്ന് എല്ലാവരും ഞെട്ടിച്ചു കൊണ്ട് സെയ്ഫ് ആ വീട് വില്ക്കാന് തീരുമാനിക്കുകയായിരുന്നു.
താരം വാങ്ങിയതിന് ശേഷം ഈ ബില്ഡിഗിന് ചുറ്റും മറ്റ് ബില്‍ഡിംഗുകള്‍ ഉയര്‍ന്നു. താരം താമസിച്ചിരുന്ന ബില്‍ഡിംഗിനേക്കാള്‍ വലിയ ബില്‍ഡിംഗുകള്‍ വരെ വന്നു. നേരത്തെ താരം വീട് കാണാന്‍ വന്നപ്പോള്‍ ചുറ്റിനുമുള്ള അപ്പാര്‍ട്ട്മെന്റുകളില്‍ ആരും താമസമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴവിടെ താമസക്കാര്‍ വരികയും അവര്‍ ബാല്‍ക്കണിയില്‍ തുണികള്‍ വിരിച്ചിടാനും തുടങ്ങിയിരുന്നു.
ഇതൊന്നും സെയ്ഫ് അലി ഖാന് അത്ര പിടിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ താമസം തുടങ്ങും മുമ്പ് തന്നെ സെയ്ഫ് ആ വീട് വില്ക്കാന് തീരുമാനിക്കുകയായിരുന്നു. അപ്പാര്‍ട്ടുമെന്റിന് സെയ്ഫ് അലി ഖാന് നല്കിയ വില 14 കോടിയായിരുന്നു. പണികളൊക്കെ തീര്‍ത്ത അപ്പാര്‍ട്ടുമെന്റ് സെയ്ഫ് വിറ്റത് 25 കോടിക്കാണെന്നും പറയപ്പെടുന്നു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...