അവളെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് വണ്ടിയില്‍ കയറ്റി… വെളുപ്പാന്‍കാലത്തെ ഇരുട്ടില്‍ അവളുടെ കൈ പിടിച്ച് മല കയറി. മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ മഞ്ഞിന്റെ പുതപ്പിനുള്ളില്‍ നിന്ന് അവളോട് തന്റെ ഇഷ്ടം അറിയിച്ചു; വിശാഖ് നായർ

ആനന്ദത്തിലൂടെ സിനിമയിലെത്തിയ നടനാണ് വിശാഖ് നായർ. ചിത്രത്തിലെ കുപ്പി എന്ന വേഷമാണ് നടന് പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത്തത്. അടുത്തിടെയായിരുന്നു നടൻ വിവാഹിതനായത്. ജയപ്രിയയാണ് വിശാഖിന്റെ ഭാര്യ.
ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും വിശാഖ് പറഞ്ഞ വാക്കുകളാണ് ഇതിനിടെ ശ്രദ്ധ നേടുന്നത്.
വീട്ടുകാര്‍ ആലോചിച്ച് കൊണ്ടുവന്ന വിവാഹലോചനയാണ്. ഒന്നുരണ്ടു വട്ടം ജയപ്രിയയെ കണ്ട് സംസാരിച്ചിട്ടാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അവള് തന്നോട് ഒരു ഡിമാന്റ് വച്ചിരുന്നതായാണ് വിശാഖ് പറയുന്നത്.
ഒന്നുരണ്ടു വട്ടം തങ്ങള്‍ മീറ്റ് ചെയ്ത് ജോലിയുടെ തിരക്കുകളും ഇഷ്ടങ്ങളും സംസാരിച്ചു. താന്‍ സിനിമാ മേഖല ആയതുകൊണ്ട് തന്റെ പ്രഫഷനെ അവള് എങ്ങനെ എടുക്കുമെന്ന് കണ്ഫ്യൂഷന് ഉണ്ടായിരുന്നു. ജയപ്രിയ ഒരു ഡിമാന്‍ഡേ വച്ചുള്ളൂ..
”വീടിനു പുറത്ത് സെലിബ്രിറ്റിയും പബ്ലിക് ഫിഗറുമൊക്കെ ആയിരിക്കും, പക്ഷേ, വീടിനകത്ത് എന്റെ ഹസ്ബന്‍ഡായി മാത്രം നില്‍ക്കണം” എന്നായിരുന്നു ഡിമാന്റ്. അത് തനിക്ക് ഇഷ്ടപ്പെട്ടു. അത് കഴിഞ്ഞാണ് വീട്ടുകാര്‍ പരസ്പരം കണ്ടതു തന്നെ എന്നാണ് വിശാഖ് പറയുന്നത്.
ജയപ്രിയയോടുള്ള ഇഷ്ടം കൊണ്ട് നിശ്ചയത്തിനു മുമ്പ് ഒരു സര്‍പ്രൈസ് കൊടുക്കാന്‍ പ്ലാന്‍ ചെയ്തു. ഒരു രാത്രി ഞാന്‍ ബെംഗളൂരുവിലെത്തി, കൂട്ടുകാരന്റെ വീട്ടില്‍ തങ്ങി. വെളുപ്പിന് മൂന്നുമണിക്ക് അവളുടെ വീട്ടിലെത്തി. അമ്മയോട് അവളുടെ ബാക്പാക്ക് എടുത്തു വയ്ക്കണമെന്നു നേരത്തേ പറഞ്ഞിരുന്നു.
അവളെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് വണ്ടിയില്‍ കയറ്റി. ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്തു ചെല്ലുമ്പോള്‍ അവിടെയൊരു നൈറ്റ് ട്രക്കിങ് സ്പോട്ടുണ്ട്. വെളുപ്പാന്‍കാലത്തെ ഇരുട്ടില്‍ അവളുടെ കൈ പിടിച്ച് മല കയറി. മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ മഞ്ഞിന്റെ പുതപ്പിനുള്ളില്‍ നിന്ന് അവളോട് തന്റെ ഇഷ്ടം അറിയിച്ചു എന്നാണ് വിശാഖ് പറയുന്നത്.
അതേസമയം കങ്കണ റണാവത്ത് ചിത്രം ‘എമര്‍ജന്‍സി’യിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടന്. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയുടെ മകന് സഞ്ജയ് ഗാന്ധി ആയാണ് വിശാഖ് വേഷമിടുന്നത്.
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...