
Bollywood
പ്രണയം പൂവണിഞ്ഞു, നടൻ ആമിർഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു, വരനെ കണ്ടോ?
പ്രണയം പൂവണിഞ്ഞു, നടൻ ആമിർഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു, വരനെ കണ്ടോ?

നടൻ ആമിർഖാന്റെ മകളും നാടകകലാകാരിയുമായ ഇറ ഖാൻ വിവാഹിതയാകുന്നു. ഫിറ്റ്നസ് ട്രെയിനർ നൂപുർ ഷിക്കാരെയാണ് വരൻ. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു
ഇൻസ്റ്റഗ്രാമിൽ ഇറ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിവാഹ നിശ്ചയത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. നിർത്തിയിട്ട സൈക്കിളിൽ ചാരി നിൽക്കുന്ന ഇറയുടെ സമീപം സൈക്ളിങ് മത്സരത്തിനുള്ള വേഷം ധരിച്ചെത്തുന്ന നൂപുർ മുട്ടുകുത്തി വിവാഹമോതിരമെടുത്ത് സമ്മാനിക്കുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇറ പുറത്തുവിട്ടത്.
രണ്ടുവർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ഇരുവരും. ഇറയും നൂപുറും പ്രണയത്തിലാണെന്നു വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. പൊതു ചടങ്ങുകളിലും പാർട്ടികളിലും അവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വഴി പരസ്പരം സ്നേഹം പ്രകടിപ്പിക്കുമായിരുന്നു
ഫിറ്റന്സ് പരിശീലകനാണ് നൂപുർ. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്താൻ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനുമുണ്ട്. 2002-ലാണ് ഇരുവരും പിരിഞ്ഞത്.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...