Connect with us

ഒരു അമ്മ എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും അത്രയേറെ അനുഭവിച്ചു, ഇപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ മോശമായതൊന്നും ഇനി വരാന്‍ പോകുന്നില്ല; മകന്റെ അറസ്റ്റിന് ശേഷം നേരിടേണ്ടിവന്ന അവസ്ഥയെ കുറിച്ച് ആദ്യമായി തുറന്ന് പറയുന്നു

Bollywood

കഴിഞ്ഞ വര്‍ഷമായിരുന്നു മയക്കുമരുന്ന് കേസില്‍ ഷാരൂഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞ ആര്യനെതിരെ പിന്നീട് തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വെറുതെ വിടുകയായിരുന്നു.

ഇപ്പോഴിതാ ആദ്യമായി മകന്റെ അറസ്റ്റിന് ശേഷം കുടുംബം നേരിടേണ്ടിവന്ന ദുഷ്‌കരമായ അവസ്ഥയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഗൗരി ഖാന്‍.

ഇപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ മോശമായതൊന്നും ഇനി വരാന്‍ പോകുന്നില്ല എന്നാണ് ഗൗരി പറയുന്നത്.

കോഫി വിത്ത് കരണ്‍ ഷോയിലാണ് ഗൗരി സംസാരിച്ചത്. നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ മോശമായതൊന്നും ഇനി വരാന്‍ പോകുന്നില്ല. ഒരു അമ്മ എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും അത്രയേറെ അനുഭവിച്ചു. എന്നാല്‍ നമ്മളെല്ലാവരും കുടുംബമാണ്.

തങ്ങള്‍ എല്ലാവരാലും സ്നേഹിക്കപ്പെടുന്നു. തങ്ങളുടെ എല്ലാ സുഹൃത്തുക്കളും, കൂടാതെ തങ്ങള്‍ക്ക് അറിയുക പോലും ചെയ്യാത്ത ഒരുപാട് ആളുകള്‍ സന്ദേശങ്ങള്‍ അയക്കുന്നു. അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്നു. അതൊരു വലിയ അനുഗ്രഹമായി കരുതുന്നു. ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട് എന്നാണ് ഗൗരി പറയുന്നത്.

More in Bollywood

Trending

Recent

To Top