Connect with us

കെട്ടിയൊരു പിടിത്തം പിടിച്ചു ഞാൻ, മൂസ എന്നെ ചേർത്തുനിർത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണൻ സാഗർ എന്ന ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല; ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷങ്ങളുമായി നടൻ

Malayalam

കെട്ടിയൊരു പിടിത്തം പിടിച്ചു ഞാൻ, മൂസ എന്നെ ചേർത്തുനിർത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണൻ സാഗർ എന്ന ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല; ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷങ്ങളുമായി നടൻ

കെട്ടിയൊരു പിടിത്തം പിടിച്ചു ഞാൻ, മൂസ എന്നെ ചേർത്തുനിർത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണൻ സാഗർ എന്ന ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല; ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷങ്ങളുമായി നടൻ

സുരേഷ് ​ഗോപിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കിയ ‘മേ ഹൂം മൂസ’ തിയേറ്റർ റിലീസിന് എത്തുകയാണ്. സെപ്റ്റംബർ 30 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വളരെ സാധാരണക്കാരനായ മലപ്പുറത്തുകാരന്‍റെ റോളിലാണ് സുരേഷ് ഗോപി മേ ഹൂം മൂസ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

സമൂഹത്തിന്‍റെ മുന്നിലേക്ക് അസ്വസ്ഥകരമായ നിരവധി ചോദ്യ ശരങ്ങൾ ഇട്ടുകൊണ്ടാണ് ‘മൂസ’യെ ജിബു ജേക്കബ് അവതരിപ്പിക്കുന്നത്. സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നു

ഇപ്പോഴിതാ ഈ അവസരത്തിൽ ചിത്രത്തിൽ അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ. ജീവിതത്തിൽ മറക്കാത്ത ഒരുപാട് നിമിഷങ്ങളിൽ കൂടി കടന്നുപോയ ദിനങ്ങൾ ആയിരുന്നു മേ ഹും മൂസ എന്ന ജിബു ജേകബ് ഫിലിം തുടക്കമിട്ടത് മുതൽ തനിക്ക് കിട്ടിയ സന്തോഷമെന്ന് കണ്ണൻ സാ​ഗർ കുറിക്കുന്നു.

കണ്ണൻ സാ​ഗരിന്റെ വാക്കുകൾ ഇങ്ങനെ

ജീവിതത്തിൽ മറക്കാത്ത ഒരുപാട് നിമിഷങ്ങളിൽ കൂടി കടന്നുപോയ ദിനങ്ങൾ ആയിരുന്നു “മേ ഹും മൂസാ” എന്ന ജിബു ജേകബ് ഫിലിമിൽ തുടക്കമിട്ടത് മുതൽ എനിക്ക് കിട്ടിയ സന്തോഷം, ഞാൻ ഓടിഷനിൽ പങ്കുകൊണ്ടു പതിനായിരകണക്കിന് അംഗങ്ങൾ പങ്കെടുത്തു അതിൽനിന്നും ആയിരം പേരെ സെലക്ട്‌ ചെയ്തു, അതിൽനിന്നും അഞ്ഞൂറുപേരോളം വീണ്ടും തിരഞ്ഞെടുത്തു, സിനിമയിൽ ഇവർക്കൊക്കെ വേഷങ്ങൾ നൽകി ഗ്രാമത്തിലെയും മറ്റു സ്ഥലങ്ങളിലെയും കഥാപാത്രങ്ങളായി,

ഈ എളിയവനും കിട്ടി ആ ഗ്രാമത്തിലെ ബാർബർ ഷോപ്പ് നടത്തുന്ന ഒരാളായി വേഷം താടിയും മുടിയും വളർത്തിയ മൂസയുടെ കോലം എന്നിൽ കൂടി മാറിമറിയുന്നു, സുന്ദരനും സുമുഖനുമായ മൂസയുടെ മുഖം കടയിൽ നിന്നും പുറത്തിറങ്ങുന്ന ഗ്രാമീണർ കാണുന്നു അവർ ആരവം മുഴക്കുന്നു, കെട്ടിയൊരു പിടിത്തം പിടിച്ചു ഞാൻ, മൂസാ എന്നേ ചേർത്തുനിർത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണൻ സാഗർ എന്ന ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല,..

ജിബു ജേകബ് എന്ന വെള്ളിമൂങ്ങ ചെയ്ത സംവിധായകന്റെ ക്യരിയറിൽ ഒരു സൂപ്പർ ഹിറ്റ്‌ സിനിമയുടെ ഭാഗമായതിൽ അതിരുറ്റ സന്തോഷം പിന്നെയും വേറെ, നാട്ടുകാരനായ വിഷ്ണു നമ്പൂതിരിയുടെ ശ്ചായാഗ്രഹണം അത്ഭുതപ്പെടുത്തും, മലയാളത്തിൽ പറഞ്ഞിട്ടില്ലാത്ത കഥയാണ് രൂബേഷ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഈ “മേ ഹും മൂസാ”,
ശ്രീ: തോമസ് തിരുവല്ലയും, കോൺഫിഡന്റ് ഗ്രൂപ്പ് MD ശ്രീ : Dr. റോയ് യും ചേർന്നു നിർമിക്കുന്നു ഈ ചിത്രം.
ഡയറക്ടർ ജിബു ജേകബ് സർ പറഞ്ഞ ഒരുവാക്കുകൂടി എഴുതി ചേർക്കട്ടെ, “ഈ സിനിമ കണ്ടിറങ്ങിയാൽ നിങ്ങളുടെ കൂടെ മൂസാക്കായെ വീട്ടിൽ കൊണ്ടുപോകും” കാരണം മൂസാ നിങ്ങളുടെ മനസ്സിൽ നിന്നും മാറില്ല തീർച്ച…30 ന് പടം റിലീസ് ചെയ്യുന്നു പ്രിയപ്പെട്ടവർ തീയറ്ററിൽ പോയി സിനിമ കാണുക, ഞാനും എന്റെ കുടുംബവും വലിയ പ്രതീക്ഷയിലാണ്, അനുഗ്രഹിക്കുക

More in Malayalam

Trending

Recent

To Top