മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. 2021 ജൂലൈ 12 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു. ആത്മസഖി ഫെയിം അവന്തിക മോഹൻ അണ് സീരിയലിന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവന്തികയെ കൂടാതെ സാന്ദ്ര ബാബുവും സീരിയലിൽ പ്രധാന കഥാപാത്രമാണ്.
രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം.
വളരെ വ്യത്യസ്തമായ കഥപറഞ്ഞുകൊണ്ടാണ് സീരിയൽ എത്തിയത്. ആവർത്തന വിരസത ഒരുത്തരിപോലും ഇന്നും തൂവൽസ്പർശത്തിൽ ഇല്ല . അതേസമയം ചുരുങ്ങിയ സമയം കൊണ്ട് മുൻനിര സീരിയൽ ഡയറക്ടറുമാരുടെ സീരിയൾക്കൊപ്പം തന്നെ അഞ്ചാം സ്ഥാനത്തേക്ക് എത്താൻ തൂവൽസ്പർശത്തിന് സാധിച്ചിരുന്നു.
എന്നിട്ടും ബിഗ് ബോസ് സീസൺ ഫോർ എത്തിയപ്പോൾ സീരിയൽ സമയം ഉച്ചയ്ക്കത്തേക്ക് ഒതുക്കപ്പെട്ടു. പക്ഷെ ഉച്ചക്കുള്ളതിൽ ഏറ്റവും മികച്ച റേറ്റിംഗിലാണ് സീരിയൽ മുന്നേറുന്നത്. അതോടൊപ്പം രാത്രിയും സീരിയലിന്റെ പുനഃസംപ്രേക്ഷണം ഉണ്ട്.
ഇപ്പോൾ സീരിയലിൽ പ്രധാനമായും ഫോർ മെൻ ആർമി കാണാം. ശ്രേയ തുമ്പി അരുൺ വിവേക് ഇവർ അടങ്ങുന്നതാണ് ആ ഗ്രൂപ്പ്. ഇതിൽ ശ്രേയയുടെ നല്ല ഒരു സുഹൃത്ത് ആണ് വിവേക്. വിവേക് മികച്ച ഒരു ജേർണലിസ്റ്റ് ആയിട്ടാണ് സീരിയലിൽ വേഷമിടുന്നത്.
എന്നാൽ ഇപ്പോൾ കഥയിൽ ഒരു പുത്തൻ കഥാപാത്രം വരുന്നുണ്ട്. മഡോണ എന്ന പെൺകുട്ടിയാണ് അവൾ. മഡോണ വിവേകിനെ കാണുന്നതോടെ വളരെ പുച്ഛത്തോടെയാണ് പെരുമാറുന്നത്. അത് എന്തുകൊണ്ട് എന്ന് കഥയുടെ ഇനിയുള്ള എപ്പിസോഡുകൾ കണ്ടാൽ മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളു.
ഒരു ട്വിസ്റ്റ് അവസാനിപ്പിക്കും മുന്നേ അടുത്ത സസ്പെൻസ് ഇട്ടിരിക്കുകയാണ് തൂവൽസ്പർശം. അതിൽ നിലവിലെ കേസ് അവസാനിച്ചതുകൊണ്ട് ഇനി ശ്രേയയുടെ വിവാഹനിഷയത്തിലേക്ക് ആണ് കഥ കടക്കുക എന്ന് ഉറപ്പിക്കാം. അതിൽ വിച്ചു കണ്ട സ്വപ്നത്തിലും ആ സൂചന ഉണ്ടായിരുന്നു.
അതോടൊപ്പം ഏഷ്യാനെറ്റ് പുറത്തുവിട്ട ഒരു ജനറൽ പ്രൊമോയിലും ശ്രേയ അണിഞ്ഞൊരുങ്ങി നിൽക്കുന്നതായി കാണിച്ചിരുന്നു. എന്നാൽ ശ്രേയയും വിവേകും തമ്മിൽ പ്രണയം ആണെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല. ശ്രേയയ്ക്ക് ഒരു പാർട്ണർ വേണം എന്ന അനിയത്തി തുമ്പിയുടെ ആഗ്രഹത്തെ തുടർന്നുള്ള തട്ടിക്കൂട്ടലുകൾ മാത്രമാണ് ശ്രേയയുടെ വിവാഹം.
അത് മുടങ്ങാൻ തന്നെയാണ് സാധ്യത. വിവേകിന് മറ്റൊരു നായികാ കടന്നുവരും എന്നുതന്നെ പ്രതീക്ഷിക്കുകയാണ് ആരാധകർ. എന്നാൽ വിവേകിനെ ഇനി നെഗറ്റിവ് കഥാപാത്രമാക്കരുത് എന്ന ആഗ്രഹം വിവേക് ആരാധകർക്ക് ഉണ്ട്. വിവേക് എത്തിയപ്പോൾ ശ്രേയയെ ചതിക്കാൻ വിവേക് ശ്രമിക്കുമോ എന്ന സംശയം പല പ്രേക്ഷകരും പങ്കുവച്ചതാണ്. ഏതായാലും തൂവൽസ്പർശം ട്വിസ്റ്റുകൾ കാണാൻ ക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...