ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നൂബിന് ജോണിയുടെ പ്രണയവും വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കുടുംബവിളക്ക് സീരിയൽ ഹിറ്റായതോടെയാണ് നൂബിൻ ജോണി മലയാളികളുടെ ഇടയിൽ ശ്രദ്ധ നേടുന്നത്.
നൂബിന്റെ വിവാഹത്തിന് മറ്റൊരു പ്രത്യേക വധുവിനെ പരിചയപ്പെടുത്തൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ഉള്ളപ്പോഴായിരുന്നു. അതുവരെ മറ്റു പല സീരിയൽ നായികമാരുടെയും പേരിനൊപ്പം നൂബിന്റെ പേര് കേൾക്കാമായിരുന്നു.
വിവാഹ നിശ്ചയവും വിവാഹവും വിവാഹ സൽക്കാരവും ഒക്കെയായി ഒരാഴ്ചയോളം സോഷ്യല്‍ മീഡിയയില്‍ ചറപറാ പോസ്റ്റുകളായിരുന്നു. എന്നാല്‍ എല്ലാം കഴിഞ്ഞ് ആദ്യ രാത്രിയിലേക്ക് കടന്നപ്പോള്‍ നോമ്പിന് പണി കിട്ടി എന്നാണ് പുതിയ വിവരം. ആദ്യ രാത്രി വിശേഷം പങ്കുവച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്തത് നൂബിന് തന്നെയാണ് രംഗത്ത് വന്നത്.
നൂബിൻ പങ്കുവച്ച വാക്കുകൾ കേൾക്കാം… ‘അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സംഗതി ആരും അത്ര സീരിയസ് ആയി എടുക്കേണ്ടതില്ല, തമാശയ്ക്ക് വേണ്ടി ചെയ്ത റീല്‍ വീഡിയോ ആണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. എന്നിരുന്നാലും ചിരിക്കാനുള്ള വകയുണ്ട്.
ആദ്യ രാത്രിയെ കുറിച്ച് തനിയ്ക്ക് എല്ലാം അറിയാം എന്ന് പറഞ്ഞ് മണിയറ ഒരുക്കി വയ്ക്കുന്ന നൂബിനെയാണ് ആദ്യം കാണുന്നത്. എന്നാല്‍ കുറച്ച് നേരം കഴിഞ്ഞ് ഭാര്യ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്ക്കാന് പോലും പറ്റാതെ കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന നൂബിനെ വീഡിയോയില്‍ കാണാം. പൊട്ടി ചിരിയ്ക്കുന്ന ഇമോജിയുമായി ആരാധകര്‍ കമന്റ് ബോക്സിലെത്തി.
തോപ്പില്‍ ജോപ്പന് എന്ന ചിത്രത്തില്‍ നായികയുടെ ബാല്യ കാലത്തിലെത്തിയ നടി ബിന്നി സെബാസ്റ്റിനാണ് നൂബിന്റെ ഭാര്യ. തോപ്പില്‍ ജോപ്പന് ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന ബിന്നി ബൈ പ്രൊഫഷന് ഡോക്ടറാണ്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ബിന്നിയും നൂബിനും ഒന്നായത്.
മോഡലിങിലൂടെ അഭിനയത്തിലേക്ക് എത്തിയതാണ് നൂബിന്. സിനിമ അഭിനയം തന്നെയായിരുന്നു അത്യന്തമായ ലക്ഷം. അതിനിടയില്‍ ചില സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ നൂബിനെ പ്രേക്ഷകര്‍ക്ക് പരിചിതനാക്കിയത് കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രമാണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...