നടന് നസ്ലെന് നല്കിയ പരാതിയിൽ വഴിത്തിരിവ്; കമന്റിട്ടത് യുഎഇയില്‍ നിന്ന്; ‘വ്യാജന്’ പിടി വീഴും !

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് നസ്ലെന്. ഹോമിലെ താരത്തിന്റെ പ്രകടനം കൂടുതല്‍ ആരാധകരെ സമ്മാനിച്ചു. കുരുതി, ജോ ആന്റ് ജോ, പത്രോസിന്റെ പടപ്പുകള്‍, മകള്‍ എന്നീ ചിത്രങ്ങളിലെല്ലാം നസ്ലെന് മികച്ച വേഷങ്ങള്‍ ചെയ്തു. മോദിക്കെതിരെ കമന്റിട്ടുവെന്ന പ്രചാരണം വന്ന പിന്നാലെ ഒു വിഭാഗം താരത്തെ കടന്നാക്രമിക്കുകയായിരുന്നു. ഇതോടെയാണ് താരം വിശദീകരണവുമായി വീഡിയോ ചെയ്തതും പരാതി നല്കിയതും.
ഇപ്പോൾ ഇതിൽ ഒരു വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ് . തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് വഴിയാണ് കമന്റ് വന്നതെന്നും താനറിയാത്ത കാര്യമാണിതെന്നും നടന് കഴിഞ്ഞ ദിവസം വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. കാക്കനാട് സൈബര്‍ പോലീസില്‍ താരം പരാതി നല്‍കുകയും ചെയ്തു. യുഎഇയില്‍ നിന്നാണ് നസ്ലെന്റെ പേരില്‍ കമന്റ് വന്നത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്ലെന്റെ പേരില്‍ കമന്റ് വന്നത്. തുടര്‍ന്ന് താരത്തിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നു. ഇനി നസ്ലെന്റെ സിനിമ കാണില്ലെന്ന ഭീഷണിയും ചിലര്‍ മുഴക്കി
താന്‍ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നില്ലെന്ന് നസ്ലെന് പറയുന്നു. തന്റെ പേരിലുള്ള ഒരു ഫേസ്ബുക്ക് പേജ് മറ്റൊരാളാണ് കൈകാര്യം ചെയ്യുന്നത്. അതാകട്ടെ, അത്ര സജീവമല്ലതാനും. തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് വഴിയാണ് പ്രധാനമന്ത്രിക്കെതിരെ കമന്റ് വന്നത് എന്ന് വ്യക്തമാക്കിയ താരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെന്നും വീഡിയോയില്‍ അറിയിച്ചു.
കാക്കനാട്ടെ സൈബര്‍ സെല്ലില്‍ പരാതി നല്കിയ ശേഷമാണ് നസ്ലെന് വീഡിയോ പോസ്റ്റ് ചെയ്തത്. പരാതി നല്കിയ കാര്യം വീഡിയോയില്‍ പറയുന്നുണ്ട്. ചില സുഹൃത്തുക്കള്‍ സ്ക്രീന്‍ ഷോട്ടുകള്‍ അയച്ചുതന്നപ്പോഴാണ് പ്രധാനമന്ത്രിക്കെതിരായ കമന്റിന്റെ കാര്യം അറിയുന്നത്. ഏതോ ഒരാള്‍ ചെയ്തതിനാണ് ഞാനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അതുമൂലമുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്ലെന് പറഞ്ഞു.
അന്വേഷണം നടത്തിയപ്പോഴുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
യുഎഇയില്‍ നിന്നാണ് മോദിക്കെതിരെ കമന്റ് വന്നതെന്ന് തെളിഞ്ഞു. സൈബര്‍ സെല്‍ വ്യാജ അക്കൗണ്ട് കണ്ടുപിടിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതുസംബന്ധിച്ച് ഫേസ്ബുക്കിന് മെയില്‍ അയച്ചിട്ടുണ്ട്. ആരാണ് ഈ അക്കൗണ്ട് ഉപയോഗിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത്. മധ്യപ്രദേശിലേക്കാണ് ഇവയെ എത്തിച്ചത്. പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തില് വലിയ ആഘോഷമായിട്ടാണ് ഇവ എത്തിച്ചത്. ഇതുസംബന്ധിച്ചുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ഒരുഭാഗത്ത് നടക്കവെയാണ് നടന് നസ്ലെന്റെ പേരില്‍ വ്യാജ അക്കൗണ്ട് വഴി കമന്റിട്ടത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...