ആ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചവർക്കെല്ലാം അതോർത്ത് ചിരിയാണ് വരുന്നത്, കാരണം ഒരു വിവാദത്തിനും സാധ്യതയില്ലാത്ത വിഷയത്തെയാണ് ആളുകൾ കുരിശിലേറ്റി വിമർശിച്ചത്; ജിസ് ജോയ് പറയുന്നു !
Published on

സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുയും മലയാളസിനിമ തുടരുന്ന താരമാണ് ജിസ് ജോയ്.ഇപ്പോഴിതാ ജയസൂര്യ കേന്ദ്ര കഥാപാത്രമായി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘ഈശോ നേരിട്ട വിവാദങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് ജിസ് ജോയ് വിവാദങ്ങളേക്കുറിച്ച് പ്രതികരിച്ചത്.
“ഈശോ എന്ന് സിനിമയ്ക്ക് പേരിട്ടപ്പോൾ മുതൽ ഈ പേര് മാറ്റണം എന്നതിന്റെ പേരിൽ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ആ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചവർക്കെല്ലാം അതോർത്ത് ചിരിയാണ് വരുന്നത്. കാരണം ഒരു വിവാദത്തിനും സാധ്യതയില്ലാത്ത വിഷയത്തെയാണ് ആളുകൾ കുരിശിലേറ്റി വിമർശിച്ചത്. ഈ സിനിമ കാണുമ്പോൾ മനസിലാകും, ഒരു വിവാദത്തിനും സാധ്യതയില്ലാത്ത മുഴുനീള എന്റർടെയ്നർ ആണ് ‘ഈശോ’,”ജിസ് ജോയ് പറഞ്ഞു.
വിവാദത്തേത്തുടർന്ന് നിയമ നടപടികളും ചിത്രം നേരിട്ടിരുന്നു. പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി കോടതി തള്ളി. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസും രംഗത്തെത്തിയിരുന്നു.
ജാഫർ ഇടുക്കിയുടെ കഥാപാത്രത്തെയാണ് ട്രെയ്ലറിൽ കൂടുതൽ കാണുന്നത്. ഒരു കുറ്റാന്വേഷണ ചിത്രമാകും ഈശോ എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഒക്ടോബർ 5 ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, രജിത്ത് കുമാർ, ഇന്നസെന്റ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...