സംസാരിക്കാൻ പ്രയാസമുണ്ട്. ശബ്‌ദമില്ല; മണിക്കൂറുകൾ നീണ്ട സർജറി; തൊണ്ടയിൽ ചെയ്ത സർജറിയെ കുറിച്ച് വിശദമായി പറഞ്ഞ് താരാ കല്യാൺ; വീഡിയോ ആകാംക്ഷയോടെ ഏറ്റെടുത്ത് ആരാധകർ!
സംസാരിക്കാൻ പ്രയാസമുണ്ട്. ശബ്‌ദമില്ല; മണിക്കൂറുകൾ നീണ്ട സർജറി; തൊണ്ടയിൽ ചെയ്ത സർജറിയെ കുറിച്ച് വിശദമായി പറഞ്ഞ് താരാ കല്യാൺ; വീഡിയോ ആകാംക്ഷയോടെ ഏറ്റെടുത്ത് ആരാധകർ!
സംസാരിക്കാൻ പ്രയാസമുണ്ട്. ശബ്‌ദമില്ല; മണിക്കൂറുകൾ നീണ്ട സർജറി; തൊണ്ടയിൽ ചെയ്ത സർജറിയെ കുറിച്ച് വിശദമായി പറഞ്ഞ് താരാ കല്യാൺ; വീഡിയോ ആകാംക്ഷയോടെ ഏറ്റെടുത്ത് ആരാധകർ!
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സീരിയസ് റോളുകളിലൂടെ ശ്രദ്ധനേടിയിരുന്ന നടി മകളേടോപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.
നേരത്തെ മകൾ സൗഭാഗ്യയുടെ യൂട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ വിശേഷങ്ങളുമായി എത്തിയിരുന്ന താര കല്യാൺ അടുത്തിടെ സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇപ്പോൾ താരാ കല്യാണിന്റെ ഒരു ദിവസം എങ്ങനെ എന്നുള്ളത് വരെ മലയാളികൾക്ക് അറിയാം.
താൻ ഒരു മേജർ സർജറിക്ക് ഒരുങ്ങുന്ന കാര്യവും താര കല്യാൺ വീഡിയോയിൽ പറഞ്ഞിരുന്നു. തൊണ്ടയ്ക്കാണ് തന്റെ സർജറിയെന്നും അടുത്ത് തന്നെ അത് ചെയ്യുമെന്നുമാണ് താരം പറഞ്ഞത്.
ഇതിനു പിന്നാലെ മകൾ സൗഭാഗ്യ അമ്മയ്ക്കായി പ്രാർത്ഥിക്കണം എന്നു പറഞ്ഞുകൊണ്ട്, ശസ്ത്രക്രിയയ്ക്കായി തിയേറ്ററിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന താരകല്യാണിന്റെ ചിത്രം പങ്കുവച്ചിരുന്നു. അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പറഞ്ഞു അമ്മയുടെ മറ്റൊരു ചിത്രവും സൗഭാഗ്യ പങ്കുവച്ചിരുന്നു.
ഇപ്പോൾ ശസ്ത്രക്രിയക്ക് പോകുന്നത് മുതലുള്ള വിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുകയാണ് താര കല്യാൺ. ‘ജീവിതം പുതിയ ദിശയിലേക്ക്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ.
പുലർച്ചെ എഴുന്നേറ്റ് പതിവ് പോലെ അമ്പലത്തിലും ചൊവ്വാഴ്ച ദിവസമായതിനാൽ സെന്റ് ആന്റണീസ് പള്ളിയിലും പോയി പ്രാർത്ഥിച്ചു വന്ന ശേഷം ആശുപത്രിയിലേക്ക് പോകുന്നത് മുതൽ വീഡിയോയിൽ ഉണ്ട്. മകൾ സൗഭാഗ്യ, അമ്മ സുബലക്ഷ്മി, മരുമകൻ അർജുൻ സോമശേഖർ എന്നിവരുടെ ഒപ്പമാണ് താര കല്യാൺ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നത്.
മകൾക്ക് നാളെ ഓപ്പറേഷൻ ആണെന്നും അതിന്റെ ചെറിയ ടെൻഷനിൽ ആണെന്നുമൊക്കെ അമ്മ സുബലക്ഷമി വീഡിയോയിൽ പറയുന്നുണ്ട്. അടുത്തിടെയാണ് തൊണ്ടയ്ക്ക് പ്രശ്‌നം ഉണ്ടെന്ന് അറിയുന്നത്.
സംസാരിക്കാൻ പ്രയാസമുണ്ട്. ശബ്‌ദമില്ല. അങ്ങനെയാണ് ഇത് തിരിച്ചറിയുന്നത്. അൽപം സമയമെടുത്ത് ചെയ്യേണ്ട സർജറി ആണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന വേണമെന്നാണ് സുബലക്ഷ്മി പറയുന്നത്.
രാത്രി സുബലക്ഷ്മിയും സൗഭാഗ്യയുമാണ് താര കല്യാണിന് കൂട്ടിരിക്കുന്നത്. സൗഭാഗ്യയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തപ്പോൾ എടുത്ത അതെ മുറി തന്നെയാണ് താര കല്യാൺ സർജറിക്കായും എടുത്തത് എന്ന് പറയുന്നുണ്ട്. സൗഭാഗ്യയുടെ പ്രസവം ആഘോഷമാക്കിയ റൂം തന്നെ തനിക്ക് വേണമെന്ന് പറഞ്ഞു വാങ്ങുകയായിരുന്നു എന്ന് താര പറയുന്നു.
രാവിലെ 8:30 ന് താര കല്യാണിനെ സർജറിക്ക് കൊണ്ടുപോയിട്ട് എല്ലാം കഴിഞ്ഞ് തിരിച്ചിറക്കിയത് ഏഴ് മാനിക്കാണെന്ന് സൗഭാഗ്യ പറയുന്നു. സർജറിക്ക് ഇടയിൽ പുറത്ത് കാത്തു നിൽക്കുന്ന തന്റെ ടെൻഷനൊക്കെ സൗഭാഗ്യ പങ്കുവയ്ക്കുന്നുണ്ട്. രാത്രി ശസ്ത്രക്രിയ കഴിഞ്ഞു എല്ലാവരും താരയെ കാണാൻ കേറുന്നതും താര പേരക്കുട്ടിയെ കലിപ്പിക്കുന്നതും കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
നിരവധിപേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. എല്ലാ പ്രാർത്ഥനയും ഉണ്ട്. വേഗം സുഖമാവട്ടെ എന്നൊക്കെയാണ് ഓരോരുത്തരുടെ കമന്റുകൾ. അമ്മ സുബലക്ഷ്മിയുടെ വാക്കുകൾ കേട്ട് ഒരുപോലെ സന്തോഷവും സങ്കടവും ആയെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്നിരുന്നാലും മലയാളികളുടെ പ്രാർത്ഥന എന്നും താരത്തിനൊപ്പം ഉണ്ടെന്ന് കമെന്റുകളിൽ വ്യക്തമാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...