‘ഒടുവില്‍ ഞങ്ങളുടെ വീടിനോടും ബാംഗ്ലൂരിനോടും വിടപറയാനുള്ള സമയമായി’; ജീവിതം നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു; കുറിപ്പുമായി കീര്‍ത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്

നടി കീര്‍ത്തി സുരേഷിന്റെ സഹോദരിയാണ് രേവതി സുരേഷ്. ഇപ്പോഴിതാ ബാംഗ്ലൂരിലെ വീട്ടിലെ താമസം മാറുകയാണെന്ന് പറയുകയാണ് രേവതി. കല്യാണം കഴിഞ്ഞ് ആദ്യമായി താമസം തുടങ്ങിയത് ഈ വീട്ടിലായിരുന്നു എന്നും ഒരുപാട് ഓര്‍മ്മകള്‍ ഉള്ള വീടാണ് ഇതൊന്നും താര സഹോദരി പറഞ്ഞു.
‘ഒടുവില്‍ ഞങ്ങളുടെ വീടിനോടും ബാംഗ്ലൂരിനോടും വിടപറയാനുള്ള സമയമായി. ഭാര്യ ഭര്‍ത്താവായി ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ വീടായിരുന്നു ഇത്. ഒരുപാട് മധുരമുള്ള ഓര്‍മ്മകള്‍, ചിരി, പ്രണയം, വഴക്കുകള്‍. ഞങ്ങള്‍ രണ്ടുപേരും ഈ വീട്ടില്‍ ഒരുപാട് വളര്‍ന്നു. ഇപ്പോള്‍ ആ അധ്യായം കഴിഞ്ഞു, മറ്റൊന്നിലേക്ക് പോകാനുള്ള സമയമാണ്.
ജീവിതം നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എന്നാല്‍ നമ്മള് എത്ര വീടുകള്‍ മാറ്റിയാലും ആദ്യത്തേത് എപ്പോഴും നമ്മില്‍ തന്നെ നിലനില്ക്കും.ഞങ്ങള്‍ അടുത്ത അധ്യായത്തിലേക്ക്..’എന്നും രേവതി സുരേഷ് കുറിച്ചു.
അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് കീര്‍ത്ത. അച്ഛന് സുരേഷ് കുമാര്‍ നിര്‍മ്മിച്ച വാശി എന്ന ചിത്രമാണ് കീര്‍ത്തി സുരേഷിന്റെ ഒടുവില്‍ റിലീസായ സിനിമ. അമ്മ മേനക സുരേഷ്, ചേച്ചി രേവതി സുരേഷ് എന്നിവരായിരുന്നു സഹ നിര്‍മ്മാണം. കീര്‍ത്തി നേരത്തെ അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ചേച്ചിയും അനിയത്തിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...