Connect with us

ആദ്യത്തെ സിനിമ തന്നെ വില്ലത്തി ക്യാരക്ടര്‍ ചെയ്താല്‍ ആ റോളിലേയ്ക്ക് തന്നെയല്ലേ വിളിക്കുള്ളൂ.., മലയാളത്തിന്റെ ഒരു ട്രെന്‍ഡ് ഇങ്ങനെ!; വൈറലായി ഗീതി സംഗീത

Malayalam

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രമായിരുന്നു ‘ചുരുളി’. ഈ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗീതി സംഗീത. ചുരുളിക്ക് മുമ്പ് സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും ചുരുളിയിലെ പെങ്ങള്‍ തങ്ക എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നുണ്ടോ എന്ന ചോദ്യത്തോടാണ് ഗീതിയുടെ പ്രതികരണം. ചുരുളിക്ക് ശേഷം ചെയ്ത ഞാന്‍ ഭാഗമായ 15 ഓളം സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. അതില്‍ എല്ലാം വളരെ വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളാണ്. ചുരുളി ആണ് ഹൈലൈറ്റ് ആയിട്ട് നില്‍ക്കുന്നത് അതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം വരുന്നത്.

സിദ്ധാര്‍ഥ് ഭരതന്റെ ചതുരം, മിഥുന്‍ മാനുവലിന്റെ സിനിമ, പ്രിയദര്‍ശന്‍ സാറിന്റെ സിനിമ ഒക്കെ പുറത്തിറങ്ങാനുണ്ട്. അതില്‍ വ്യത്യസ്ത കഥാപാത്രങ്ങളാണ്. എന്റെ ആദ്യ ചിത്രം ക്യൂബന്‍ കോളനി ആയിരുന്നു. അതില്‍ ഞാന്‍ വില്ലത്തി ആയിരുന്നു. അന്ന് എന്നോട് പലരും ചോദിച്ചു, ആദ്യത്തെ സിനിമ തന്നെ വില്ലത്തി ക്യാരക്ടര്‍ ചെയ്താല്‍ ആ റോളിലേക്ക് തന്നെയല്ലേ വിളിക്കുള്ളൂ എന്ന്.

മലയാളത്തിന്റെ ഒരു ട്രെന്‍ഡ് വച്ച് പൊലീസ് വേഷം ചെയ്തയാളെ സ്ഥിരമായിട്ട് പൊലീസ് വേഷത്തിന് വിളിക്കുന്നു അങ്ങനെ വരില്ലേ.., പക്ഷെ എന്നെ സംബന്ധിച്ച് എനിക്ക് അങ്ങനെയൊരു പ്രശ്‌നം ഇതുവരെ വന്നിട്ടില്ല. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടില്ല. എന്റെ ബോള്‍ഡ് കഥാപാത്രങ്ങള്‍ ആള്‍ക്കാരുടെ മനസില്‍ നില്‍ക്കുന്നത് കൊണ്ടാണ് അങ്ങനെയൊരു ചോദ്യം വന്നത് എന്നാണ് ഗീതി പറയുന്നത്.

More in Malayalam

Trending

Recent

To Top