
News
സംവിധായകൻ ഴാങ് ലൂക്ക് ഗൊദാർദിന്റെ മരണം ‘അസിസ്റ്റഡ് ഡയിംഗ്’ വഴിയെന്ന് സ്ഥിരീകരണം
സംവിധായകൻ ഴാങ് ലൂക്ക് ഗൊദാർദിന്റെ മരണം ‘അസിസ്റ്റഡ് ഡയിംഗ്’ വഴിയെന്ന് സ്ഥിരീകരണം
Published on

വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഴാങ് ലൂക്ക് ഗൊദാർദ് വിടപറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. അദ്ദേഹത്തിന്റെ മരണം ‘അസിസ്റ്റഡ് ഡയിംഗ്’ വഴിയെന്ന് സ്ഥിരീകരണം.
സംവിധായകന്റെ അഭിഭാഷകൻ ആണ് വാർത്ത സ്ഥിരീകരിച്ചത്. മാരക രോഗം ബാധിച്ച് മരണാസന്നരായി കഴിയുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാൻ വൈദ്യസഹായം നൽകുന്നതാണ് അസിസ്റ്റഡ് ഡയിംഗ്. ഗൊദാർദിന്റെ മെഡിക്കൽ റിപ്പോർട്ടിൽ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം വൈദ്യസഹായത്തിൽ മരണപ്പെടാൻ തെരഞ്ഞെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം മാരക രോഗങ്ങൾ ബാധിച്ചതിനാൽ മരണം സ്വീകരിക്കാൻ സ്വിറ്റ്സർലൻഡിൽ നിയമ സഹായം തേടിയതായി ഗൊദാർദിന്റെ അഭിഭാഷകൻ പാട്രിക് ജീനറെറ്റ് എഎഫ്പിയോട് പറഞ്ഞു. ഗൊദാർദ് തൻ്റെ വീട്ടിൽ സമാധാനപൂർണ്ണമായ മരണം സ്വീകരിച്ചുവെന്ന് കുടുംബം പ്രതികരിച്ചു.
2014 ൽ കാൻ ചലച്ചിത്രമേളയുടെ ഭാഗമായി സ്വിസ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ മരണത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ചോദിച്ചപ്പോൾ, താൻ അസുഖ ബാധിതനായാൽ ഒരു ഉന്തുവണ്ടിയിൽ ചുറ്റിത്തിരിയാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അസിസ്റ്റഡ് ഡയിംഗ് തെരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന്, ‘അതെ, എന്നാൽ ഇപ്പോൾ ഒരു തീരുമാനം പറയുക ബുദ്ധിമുട്ടാണ്’ എന്നായിരുന്നു ഗൊദാർദിന്റെ പ്രതികരണം. ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായിരുന്നു അദ്ദേഹം.
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായിരുന്നു അദ്ദേഹം. ചലച്ചിത്ര നിരൂപകന്, നടന്, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകൻ എന്നവയെല്ലാം ഗൊദാർദിന്റെ പ്രവർത്തന മേഖലകളായിരുന്നു. ‘ബ്രത്ത്ലെസ്’, ‘കണ്ടെംപ്റ്റ്’ തുടങ്ങിയ ലോക പ്രശസ്ത ക്ലാസിക്കുകളുടെ സൃഷ്ടാവും.
രണ്ടാം ലോകമഹായുദ്ധ ശേഷമുള്ള ചലച്ചിത്ര സൈദ്ധാന്തികരിൽ പ്രമുഖനാണ് അദ്ദേഹം.1969-ൽ പുറത്തിറങ്ങിയ ‘എ വുമൺ ഈസ് എ വുമൺ’ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ വർണചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷ രാഷ്ട്രീയ ചിത്രങ്ങളിലേക്ക് മാറുകയും ‘ടൂ ഓർ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെർ’ (1966) എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മമിത ബൈജു. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൂര്യയുടെ നായികയായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...