‘ഒരു പണിയും ഇല്ലാത്തവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് അഴിച്ചു വിട്ടിരിക്കുന്നത് പോലെ, വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ് ; മോശം കമന്റുകൾ നിരോധിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഇടപെടണം !
Published on

കുട്ടിത്താരമായി എത്തി ആരാധകരുടെ മനംകവർന്ന താരമാണ് മാളിക മേനോൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ മനോഹര ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും മാളവിക ചുവട് ഉറപ്പിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.കുട്ടിത്താരമായി എത്തി ആരാധകരുടെ മനംകവർന്ന താരമാണ് മാളിക മേനോൻ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ മനോഹര ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോന്. 2012 ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും മാളവിക ചുവട് ഉറപ്പിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.
2022 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്ലെല്ലാം മാളവികയും ഭാഗമായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടില്‍ ഒരു പ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ സിബിഐ 5 , പുഴു, സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക. സിനിമ വിശേഷങ്ങളും റീലുകളും ഫോട്ടോഷൂട്ടുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. മാളവികയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലാവാറുമുണ്ട്. എന്നാൽ ചിത്രങ്ങൾ വൈറലാകുന്നതിനൊപ്പം ചില മോശം കമന്റുകളും താരത്തിന് നേരെ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾ നേരിടുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് മാളവിക. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ പ്ലാൻഡ് ആയി ഒന്നും ചെയ്യുന്ന ആളല്ല താനെന്നാണ് മാളവിക പറയുന്നത്. തനിക്ക് കഴിയുന്ന പോലെ തോന്നുന്ന സമയത്ത് ചെയ്യുന്നതാണ് റീലുകളൊക്കെ. ഫോട്ടോ എടുക്കാനോ ഇടാനോ തോന്നാത്ത സമയങ്ങളുണ്ട്. അങ്ങനെയുള്ളപ്പോൾ എടുക്കില്ല. അതുപോലെ തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്ന കാര്യവും. അക്കൗണ്ട് താൻ തന്നെയാണ് നോക്കുന്നതെന്നും മാളവിക പറഞ്ഞു.
ചില കമന്റുകൾക്ക് മറുപടി കൊടുത്തില്ലെങ്കിൽ ശരിയാവില്ല അതുകൊണ്ടാണ് മറുപടി നൽകുന്നത് എന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി താരം പറയുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലെ ട്രോളുകളും മോശം കമന്റുകൾ നിരോധിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന നടി ഗായത്രി സുരേഷിന്റെ ആവശ്യത്തെ മാളവികയും പിന്തുണയ്ക്കുകയാണ് അഭിമുഖത്തിൽ.
‘ഒരു പണിയും ഇല്ലാത്തവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. ഗായത്രി സുരേഷ് പറഞ്ഞ പോലെ മുഖ്യമന്ത്രി ഇടപെടണം. ഗായത്രി പറഞ്ഞത് വളരെ ശരിയാണ്. ഇതിനെതിരെ ശക്തമായൊരു നിയമം വന്നാൽ ഇതിനൊക്കെ ഒരു കുറവ് വരും. അവർക്ക് പേടിയില്ല. അഴിച്ചു വിട്ടിരിക്കുന്നത് പോലെ, വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുകയാണ്. നല്ലൊരു നിയമം വന്നാൽ നല്ലതായിരിക്കും,’ മാളവിക പറഞ്ഞു.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളിൽ ഭാഗമായതിന്റെ അനുഭവവും മാളവിക പങ്കുവയ്ക്കുന്നുണ്ട്. അവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഇനിയും ചെയ്യാൻ കഴിയണം എന്നാണ് ആഗ്രഹം. സിനിമയിലേക്ക് വരുമെന്ന് കരുതിയ ആളല്ല താൻ. അങ്ങനെയുള്ള ആൾക്ക് ആ സൂപ്പർ സ്റ്റാറുകളോടൊപ്പം അഭിനയിക്കാനും അവരുടെ സിനിമകളിൽ ഭാഗമാകാനും ഭാഗ്യമുണ്ടായി. അതൊരു അനുഗ്രഹമാണെന്നും നടി പറഞ്ഞു.
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...