എന്റെ വീട്ടിലെ മകന് എന്നോട് പറയുന്നതു പോലെയെ ഞാന്‍ അതിനെ കാണുന്നുള്ളു, ദേശീയ അവാര്‍ഡിന് പിന്നാലെ തനിക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്ന് നഞ്ചിയമ്മ
എന്റെ വീട്ടിലെ മകന് എന്നോട് പറയുന്നതു പോലെയെ ഞാന്‍ അതിനെ കാണുന്നുള്ളു, ദേശീയ അവാര്‍ഡിന് പിന്നാലെ തനിക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്ന് നഞ്ചിയമ്മ
എന്റെ വീട്ടിലെ മകന് എന്നോട് പറയുന്നതു പോലെയെ ഞാന്‍ അതിനെ കാണുന്നുള്ളു, ദേശീയ അവാര്‍ഡിന് പിന്നാലെ തനിക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്ന് നഞ്ചിയമ്മ
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് നഞ്ചിയമ്മ. കുറച്ച് നാളുകള്‍ക്ക് മുമ്പ് മികച്ച ഗായികകക്കുള്ള ദേശീയ അവാര്‍ഡും നഞ്ചിയമ്മയ്ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് കൊടുത്തതുമായി സംബന്ധിച്ച് പല വിവാദങ്ങളും ഉടലെടുത്തിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നഞ്ചിയമ്മ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അവാര്‍ഡിനു ശേഷം തനിക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ വിഷമമൊന്നുമില്ലെന്നാണ് അഭിമുഖത്തിനിടെ നഞ്ചിയമ്മ പറയുന്നത്. എന്റെ വീട്ടിലെ മകന് എന്നോട് പറയുന്നതു പോലെയെ ഞാന്‍ അതിനെ കാണുന്നുള്ളുവെന്നും അവാര്‍ഡ് വിമര്‍ശനങ്ങളില്‍ ഒട്ടും സങ്കടമില്ല എന്നും നഞ്ചിയമ്മ പറഞ്ഞു.
അയ്യപ്പനും കോശിയിലെയും ആലാപനത്തിനാണ് നഞ്ചിയമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി സംഗീതജ്ഞന് ലിനു ലാല്‍ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു.
ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് പ്രതികരണങ്ങളുമായി എത്തിയിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...