
News
അവതാര്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി ചിത്രത്തിന്റെ സംവിധായകന് ജെയിംസ് കാമറൂണ്‍
അവതാര്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി ചിത്രത്തിന്റെ സംവിധായകന് ജെയിംസ് കാമറൂണ്‍

ലോക സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാര്‍ 2’. ഒന്നും രണ്ടും സീരീസുകള്‍ക്ക് പിന്നാലെ തുടര്‍ന്നും അവതാറിന്റെ സീരീസുകള്‍ ഉണ്ടാകും എന്നുള്ള വാര്‍ത്ത പ്രേക്ഷകരെ അഹ്ലാദത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ അവതാര്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ജെയിംസ് കാമറൂണ്‍.
അവതാര്‍ നാലാം ഭാഗത്തിന്റെ നിര്‍മാണം ആരംഭിച്ചു എന്നാണ് ജെയിംസ് കാമറൂണ്‍ അറിയിച്ചിരിക്കുന്നത്. അവതാര്‍ രണ്ടാം ഭാഗത്തിന്റെ അനസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പണികളിലാണ് എന്നും സിനിമ ബിഗ് സ്ക്രീനില്‍ എത്തുന്നതില്‍ വളരെ ആകാക്ഷയുണ്ട് എന്നും കാമറൂണ്‍ പറഞ്ഞു. ഡി23 എക്സ്പോ 2022 ല്‍ നടന്ന ചടങ്ങില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വരാനിരിക്കുന്ന തുടര്‍ഭാഗത്തിന്റെ ദൃശ്യങ്ങളില്‍ ചിലത് ത്രീഡിയില്‍ പ്രേക്ഷകര്‍ക്കായി ചടങ്ങില്‍ പ്രദര്ശിപ്പിപ്പിക്കുകയും ചെയ്തു. അവതാറിന്റെ ഭാവി പദ്ധതികളെക്കുറിച്ചും കാമറൂണ്‍ സംസാരിച്ചു. ‘അവതാര്‍: ദി വേ ഓഫ് വാട്ടറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പണികള്‍ മികച്ചതായി തുടരുന്നു. സിനിമയുടെ ചില രംഗങ്ങളേയും സാഹചര്യത്തേയും അടിസ്ഥാനമാക്കി രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ചാണ് ചിത്രീകരിച്ചത്’ എന്നും കാമറൂണ്‍ വ്യക്തമാക്കി.
അതേസമയം അവതാര്‍ ഒന്നാം ഭാഗം വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണ്. 4കെ ദൃശ്യമികവോടെയാണ് ചിത്രം റീ റിലിസിനെത്തുന്നത്. സീരിസിലെ രണ്ടാം ഭാഗമായ ‘ദ വേ ഓഫ് വാട്ടര്‍’ ക്രിസ്മസ് റീലിസിനൊരുങ്ങുമ്പോഴാണ് ആരാധകര്‍ക്ക് ഇരട്ടി മധുരമായി റീ റിലിസ്. സെപ്റ്റംബര്‍ 23 നാണ് സിനിമ തിയേറ്റുറുകളില്‍ എത്തുക.
2.84 ബില്യണ്‍ ഡോളറാണ് അവതാറിന്റെ ഇതുവരെയുള്ള കളക്ഷന്‍. ‘ദ വേ ഓഫ് വാട്ടറി’ന്റെ ടീസര്‍ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ അവതാര്‍ രണ്ടും മൂന്നും പറയുന്നത് സമുദ്രവും പരിസരങ്ങളുമാണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...