ആളുകള്‍ക്ക് അധികവും ഇഷ്ടം തല്ല് പിടുത്തവും കുശുമ്പ് പറയുന്നതുമാവാം; മെന്റല്‍ ടോർച്ചറിങ്ങാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നത്, ഒരാള്‍ നിരന്തരം ബുദ്ധിമുട്ടിക്കുക എന്നുള്ളത് സഹിക്കാനെ സാധിക്കുമായിരുന്നില്ല ; റിതു മന്ത്ര പറയുന്നു !
ആളുകള്‍ക്ക് അധികവും ഇഷ്ടം തല്ല് പിടുത്തവും കുശുമ്പ് പറയുന്നതുമാവാം; മെന്റല്‍ ടോർച്ചറിങ്ങാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നത്, ഒരാള്‍ നിരന്തരം ബുദ്ധിമുട്ടിക്കുക എന്നുള്ളത് സഹിക്കാനെ സാധിക്കുമായിരുന്നില്ല ; റിതു മന്ത്ര പറയുന്നു !
ആളുകള്‍ക്ക് അധികവും ഇഷ്ടം തല്ല് പിടുത്തവും കുശുമ്പ് പറയുന്നതുമാവാം; മെന്റല്‍ ടോർച്ചറിങ്ങാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നത്, ഒരാള്‍ നിരന്തരം ബുദ്ധിമുട്ടിക്കുക എന്നുള്ളത് സഹിക്കാനെ സാധിക്കുമായിരുന്നില്ല ; റിതു മന്ത്ര പറയുന്നു !
ബിഗ്ബോസ് മൂന്നാം സീസണില്‍ ആദ്യ ആഴ്ചയിൽ തന്നെ മികച്ച പ്രകടനത്തിലൂടെ ആരാധകരെ സംബന്ധിച്ച വ്യക്തിയാണ് റിതു മന്ത്ര. സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള റിതു മോഡലും, ഗായികയും ആയിരുന്നു.
വ്യക്തിപരമായി അങ്ങനെത്തെ ആളെ അല്ല ഞാനെന്നും റിതു മന്ത്ര പറയുന്നു.ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെത്താന്‍ ആഗ്രഹമേയില്ലാത്ത വ്യക്തിയായിരുന്നു താനെന്ന് പറയുകയാണ് റിതു മന്ത്ര. സാഹചര്യങ്ങളെ ശാന്തമായി നേരിടുന്ന വ്യക്തിയാണ് ഞാന്‍. അവിടെ പോയി തല്ല് പിടിക്കുക, കുറേ പേർ നിന്ന് നെഗറ്റീവ് പറയുക എന്നുള്ളതൊന്നും എനിക്ക് പറ്റിയ കാര്യമായിരുന്നില്ല. ഓണത്തോട് അനുബന്ധിച്ച് ലൈവ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം
ബിഗ് ബോസിനെ നമുക്ക് എങ്ങനെ വേണമെങ്കിലും ആക്കിയെടുക്കാം. നമുക്ക് ഒരു അവസരം കിട്ടുമ്പോള്‍ അതിനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അവസാനം ഇറങ്ങിവരുമ്പോള്‍ ഒരു ഫ്ലാറ്റ് കിട്ടും എന്നും കരുതി നീ ഒരാളെ കൊല്ലാന്‍ വരെ നോക്കിയില്ലേ എന്ന് ചിലപ്പോള്‍ ആളുകള്‍ ചോദിക്കാം. അങ്ങനെ ഏത് രീതിയില്‍ മത്സരത്തെ കൊണ്ടുപോകണം എന്നൊക്കെ തീരുമാനിക്കേണ്ടത് നമ്മളാണെന്നും താരം പറയുന്നു.ആളുകള്‍ക്ക് അധികവും ഇഷ്ടം തല്ല് പിടുത്തവും കുശുമ്പ് പറയുന്നതുമാവാം. അക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്തേണ്ട ആവശ്യം ഇല്ല. അത് ഒരോരുത്തരുടേയും ഇഷ്ടം. ബിഗ് ബോസിനെ സംബന്ധിച്ചിടത്തോളം ആ പരിപാടി അത്രയൊന്നും കാണാത്തയാളായിരുന്നു ഞാന്‍. പക്ഷെ അമ്മ സ്ഥിരമായി പരിപാടി കാണുന്ന ആളായിരുന്നു.
കുറച്ച് സുഹൃത്തുക്കളും നേരത്തെ ബിഗ് ബോസില്‍ പോയിരുന്നു. ഞാന്‍ അതില്‍ പങ്കെടുക്കണം എന്നുള്ളത് അമ്മക്ക് വലിയ താല്പര്യമുള്ള കാര്യമായിരുന്നു.കൊറോണ സമയത്ത് വെറുതെ വീട്ടിലിരിക്കുന്ന സമയത്താണ് ബിഗ് ബോസിലേക്ക് വിളിക്കുന്നത്. അങ്ങനെയാണ് ബിഗ് ബോസ് എങ്കില്‍ ബിഗ് ബോസ് എങ്കിലെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ചത്. കലണ്ടർ ഇല്ല, ഫോണില്ല, ടൈം അറിയില്ല തുടങ്ങിയ കാര്യങ്ങളാണ് എന്നെ കൂടുതല്‍ ആകർഷിച്ചത്. സൂര്യനൊക്കെ നോക്കിയാണ്.. വാ.. ഉച്ചയായി ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞിരുന്നതെന്നും റിതുമന്ത്ര പറയുന്നു.ബിഗ് ബോസ് എന്ന് പറയുന്നത് ഒരു വലിയ അനുഭവമാണ്.
എങ്ങനെയങ്കിലും പുറത്തിറങ്ങമെന്ന് വിചാരിക്കുന്ന, ഇഷ്ടപ്പെടാത്ത ആളുകളോടൊപ്പം ജീവിക്കുകയെന്ന ചലഞ്ചാണ് ബിഗ് ബോസ്. ഭക്ഷണം എനിക്ക് അവിടെ വലിയ പ്രശ്നം ആയിരുന്നില്ല. മെന്റല്‍ ടോർച്ചറിങ്ങാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നത്. ഒരാള്‍ നിരന്തരം ബുദ്ധിമുട്ടിക്കുക എന്നുള്ളത് സഹിക്കാനെ സാധിക്കുമായിരുന്നില്ല. അവിടെ എനിക്ക് പിടിച്ച് നില്ക്കാന് പറ്റി. ബിഗ് ബോസില്‍ ചെന്നപ്പോള്‍ ആദ്യമൊക്കെ ഇറങ്ങി ഓടിയാലോ എന്ന് വിചാരിച്ചിരുന്നു. അത്രക്കും കംഫർട്ടബിളും അല്ലായിരുന്നു ഞാന്‍. ഇവർ എന്തിനാണ് എന്നെ തിരഞ്ഞെടുത്തതെന്ന് ഞാന്‍ ആലോചിച്ചിരുന്നു. പക്ഷെ നമ്മളെ പോലെ നാട്ടിന് പുറത്ത് നിന്നുള്ള ആളുകള്‍ക്കും ഇങ്ങനെയൊക്കെ വരാം എന്ന് കോണ്‍ഫിഡന്‍സ് അതുപോലെത്തെ
കുട്ടികളിലുണ്ടാക്കാനായിരിക്കും അത്. തിരുവനന്തപുരത്തെ ഒരു കോളേജില്‍ എത്തിയപ്പോള്‍ കുറെ പെണ്‍കുട്ടികള്‍ വന്ന് പറഞ്ഞ കാര്യവും അതായിരുന്നുവെന്നും റിതുമന്ത്ര വ്യക്തമാക്കുന്നു. ബിഗ് ബോസില്‍ എന്നെ കണ്ടിട്ടുള്ളവർക്ക് അറിയാവുന്ന കാര്യമാണ് പരമാവധി ദേഷ്യം കുറച്ച് മാത്രം വരുന്ന ആളാണ് ഞാന്‍. ശാന്തയായി ഇരിക്കാന്‍ ആഗ്രഹിക്കുകയും എന്നെ മാനിപ്പുലേറ്റ് ചെയ്യാന്‍ വേറെ ഒരാളെ അനുവദിക്കാറുമില്ല. നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ എന്നെ അതൊന്നും ബാധിക്കില്ലെന്ന നിലപാടാണ് എനിക്കുള്ളതെന്നും റിതു മന്ത്ര വ്യക്തമാക്കുന്നു.”
വളരെ ശാന്തമായ മത്സരരീതിയിലൂടെ മുന്നോട്ട് പോയത് കൊണ്ട് തന്നെ ഇഷ്ടപ്പെട്ട ഒരുപാട് ആളുകളുണ്ട്. ഇതാണ് എന്റെ ഏറ്റവും മികച്ച് ക്വാളിറ്റി അത് തന്നെയാണെന്നാണ്. അലറി, ഒച്ചയും ബഹളവും ഉണ്ടാക്കുന്ന ആളല്ല ഞാന്‍. നമ്മള് എങ്ങനെയാണെന്ന് കാണിച്ചുകൊടുക്കുക എന്നുള്ളതാണ്. അതാണ് ഞാന്‍ അവിടെ ചെയ്തത്. എന്റെ ഗെയിം അതായിരുന്നു. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. 100 ദിവസം എനിക്ക് അവിടെ നില്ക്കാന് സാധിച്ചു. നമ്മള് എങ്ങനെയാണോ അങ്ങനെ തന്നെ അവിടെ പോയി നിന്നാല്‍ ഇഷ്ടപ്പെടേണ്ടവർ ഇഷ്ടപ്പെടും. കൂടുതല്‍ ഫെയ്ക്ക് ആയി നിന്നാല്‍ പുറത്താക്കുമെന്നും റിതുമന്ത്ര പറയുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...