ഗ്ലാമറിന് പ്രധാന്യം കൊടുക്കാതെ അഭിനയത്തിന് പ്രധാന്യം കൊടുക്കണമെന്ന ആഗ്രഹമുണ്ട്, മോഹന്‍ലാലിന്റെ അമ്മയായിട്ട് ചെയ്യണമെങ്കില്‍ അതില്‍ തനിക്ക് മടിയില്ല; തുറന്ന് പറഞ്ഞ് നടി
ഗ്ലാമറിന് പ്രധാന്യം കൊടുക്കാതെ അഭിനയത്തിന് പ്രധാന്യം കൊടുക്കണമെന്ന ആഗ്രഹമുണ്ട്, മോഹന്‍ലാലിന്റെ അമ്മയായിട്ട് ചെയ്യണമെങ്കില്‍ അതില്‍ തനിക്ക് മടിയില്ല; തുറന്ന് പറഞ്ഞ് നടി
ഗ്ലാമറിന് പ്രധാന്യം കൊടുക്കാതെ അഭിനയത്തിന് പ്രധാന്യം കൊടുക്കണമെന്ന ആഗ്രഹമുണ്ട്, മോഹന്‍ലാലിന്റെ അമ്മയായിട്ട് ചെയ്യണമെങ്കില്‍ അതില്‍ തനിക്ക് മടിയില്ല; തുറന്ന് പറഞ്ഞ് നടി
മലയാളികളുടെ ഇഷ്ട നടിയാണ് മങ്ക മഹേഷ്.സിനിമയിലും സീരിയലിലും അമ്മ വേഷങ്ങളിലൂടെ തിളങ്ങുന്ന താരമാണ്. അഭിനയത്തിന് പ്രധാന്യം നല്കുമ്പോള് ഗ്ലാമറിന് പ്രാധാന്യം നല്‍കേണ്ടതില്ല എന്നാണ് മങ്കയുടെ അഭിപ്രായം. അമ്മ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങി പോയെങ്കിലും ഇനി അവാര്‍ഡ് കിട്ടുന്നൊരു വേഷം ചെയ്യണമെന്നാണ് നടിയുടെ ആഗ്രഹം. നടിയുടെ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്
മരണം വരെ അഭിനയിക്കണമെന്ന് ഒന്നും തനിക്കില്ല. എങ്കിലും നല്ലൊരു വേഷം ചെയ്യണമെന്നുണ്ട്. ഒരു അവാര്‍ഡിന് പറ്റിയ കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഗ്ലാമറിന് പ്രധാന്യം കൊടുക്കാതെ അഭിനയത്തിന് പ്രധാന്യം കൊടുക്കണമെന്ന് ഭയങ്കര ആഗ്രഹമാണ്. നമ്മള് ഇനി എന്തായാലും മുഖത്ത് പ്രായം കാണിക്കും. ഇപ്പോള്‍ താന്‍ അമ്മമ്മ ആയി. തന്റെ കൊച്ചുമകന് പതിനാല് വയസായി.
അപ്പോള്‍ തനിക്ക് വയസായെന്ന് പറയുന്നതില്‍ ഒരു മടിയുമില്ല. അതു പോലെയുള്ള വയസായ വേഷങ്ങള്‍ തനിക്ക് കിട്ടിയാല്‍ മതി. മോഹന്‍ലാലിന്റെ അമ്മയായിട്ട് ചെയ്യണമെങ്കില്‍ അതില്‍ തനിക്ക് മടിയില്ല. സീരിയലുകളില്‍ ആണെങ്കിലും തനിക്ക് നല്ല വേഷങ്ങളാണ് കിട്ടിയിട്ടുള്ളത്. സിനിമാ നടി എന്ന ലേബലില്‍ അറിയപ്പെടാന്‍ മാത്രമല്ല ആഗ്രഹം.
മകളുടെ അമ്മയായിട്ടും നല്ലൊരു അമ്മായിയമ്മയാണെന്നും കേള്‍ക്കാനാണ് ഇഷ്ടം. പിന്നെ സിനിമയില്‍ വന്നത് കൊണ്ടാണ് എവിടെ പോയാലും ഈ ബഹുമാനം എനിക്ക് കിട്ടുന്നത്. യാത്ര ചെയ്യുമ്പോഴാണെങ്കിലും വഴിയില്‍ പോലീസിനെ കണ്ടാല്‍ ആ നിങ്ങളാണോ, എങ്കില്‍ ശരിയെന്ന് പറയും.
അമ്പലങ്ങളില്‍ പോയാലും വലിയ ക്യൂവാണെങ്കില് അതിലൊന്നും നില്‍ക്കേണ്ടെന്ന് പറയും. അതൊക്കെ സിനിമയിലും സീരിയലിലും അഭിനയിച്ചത് കൊണ്ടാണല്ലോ എന്നോര്‍ത്ത് അഭിമാനിക്കുന്നുണ്ടെന്നും മങ്ക മഹേഷ് അഭിമുഖത്തില്‍ വ്യക്തമാക്കി.
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് സുപരിചിതയാണ് നടി വീണ നായർ. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്....