ഞങ്ങള്‍ ഇപ്പോള്‍ ഈ ചായ എങ്ങനെ കുടിക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത് എന്ന് ദയവായി പറയാമോ?ചോദ്യവുമായി ആര്യ; മറുപടിയുമായി സ്വിഗിയും!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമായി ആര്യ എത്തിയിട്ട് വര്‍ഷങ്ങളായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‍ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു മലയാളികള്‍ ആര്യയെ ഒരു കലാകാരി എന്ന തരത്തില്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ബിഗ് ബോസ് എന്ന വലിയ പ്രൊജക്ടിന്റെ ഭാഗമായതോടെയാണ് ആര്യയെ എല്ലാവരും ഇഷ്‍ടപ്പെടാനും മനസ്സിലാക്കാനും തുടങ്ങിയത് .
സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ സ്വിഗിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്യ. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആര്യ സ്വിഗിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വളരെ മോശം സര്‍വീസാണ് സ്വിഗിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ആര്യ കുറിച്ചു. ആര്യയുടെ വിമര്‍ശനത്തിന് പിന്നാലെ സ്വിഗി മറുപടിയും നല്‍കിയിട്ടുണ്ട്.
ആര്യയുടെ പരാതി ഇങ്ങനെ: ആറ് ചായ ഓര്‍ഡര്‍ ചെയ്തു. പക്ഷേ കപ്പില്ലാതെയാണ് അവര്‍ തന്നത്. ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ കപ്പ് കൂടെ നല്‍കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചതാണ്. ഞങ്ങള്‍ ഇപ്പോള്‍ ഈ ചായ എങ്ങനെ കുടിക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത് എന്ന് ദയവായി പറയാമോ എന്നാണ് സ്വിഗിയോട് ആര്യ ചോദിച്ചത് പേപ്പര്‍ കപ്പ് നിങ്ങള്‍ക്ക് താരന്‍ പറ്റില്ല എന്നാണെങ്കില്‍ ആ വിവരം അറിയിക്കുക എങ്കിലും ചെയ്തൂടെ എന്നും ആര്യ ചോദിക്കുന്നുണ്ട്.സംസം ദോശ ഹട്ടില്‍ നിന്നുള്ള ബില്ലും ആര്യ പങ്കുവെച്ചു. പരാതിക്കു പിന്നാലെ മറുപടിയുമായി സ്വിഗിയും എത്തി.
പരാതി പരിശോധിക്കാന്‍ ഞങ്ങള്‍ക്ക് സമയം അനുവദിച്ചതിന് നന്ദി. താങ്കളുടെ പ്രത്യേക നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ല എന്നറിയുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സാധാരണയായി, നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഇനത്തെയും റെസ്റ്റോറന്റിനെയും ആശ്രയിച്ചാണ് ഇതിരിക്കുന്നത്. ഞങ്ങള്‍ ബന്ധപ്പെട്ട ടീമുമായി കര്‍ശനമായ ഫീഡ്ബാക്ക് പങ്കിടും, എന്നാണ് സ്വിഗിയുടെ മറുപടി.
നിരവധിപേരാണ് ആര്യയുടെ പോസ്റ്റിൽ,കമന്ഡറുമായി എത്തിയത്. സ്വിഗിയെ ഇതിൽ കുറ്റം പറയാൻ പറ്റില്ല. കാരണം അവർ നിങ്ങൾക്ക് ഇത് എത്തിക്കുന്നു എന്നേ ഉള്ളൂ.. റെസ്റ്റോറന്റിനെയാണ് പറയേണ്ടത് എന്നാണ് ചിലർ പറയുന്നത്. ഫുഡ് ഓർഡർ ചെയ്താൽ സ്വിഗി സമയത്തിന് എത്തിക്കുന്നില്ലെന്നും ഓർഡർ വേണ്ടെന്ന് പോലും വെക്കാൻ ഓപ്ഷനില്ലെന്നും ചിലർ പറയുന്നു.
ഫുഡ് എത്താതുകൊണ്ട് ഹോട്ടലിൽ പോയി കഴിക്കേണ്ടി വന്നതിനെക്കുറിച്ചാണ് മറ്റ് ചിലർ പരാതി പറയുന്നത്. ചായ ഒക്കെ സ്വിഗിയിൽ ഓർഡർ ചെയ്യുമോ , സ്വിഗിയുടെ ഭാഗത്ത് തെറ്റില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.
