
Actor
പ്രേക്ഷകരുടെ ആവേശം നിറഞ്ഞ പ്രതികരണം, കണ്ണു നിറഞ്ഞ് സിജു വില്‍സൺ, കുടുംബ സമേതം വിനയന്റെ വീട്ടിലെത്തി നന്ദി പറച്ചിലും
പ്രേക്ഷകരുടെ ആവേശം നിറഞ്ഞ പ്രതികരണം, കണ്ണു നിറഞ്ഞ് സിജു വില്‍സൺ, കുടുംബ സമേതം വിനയന്റെ വീട്ടിലെത്തി നന്ദി പറച്ചിലും

സിജു വില്‍സണെ നായകനാക്കി വിനയന് ഒരുക്കിയ പത്തൊന്‍പതാം നൂറ്റാണ്ട് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് ചിത്രത്തില്‍ സിജു എത്തിയിരിക്കുന്നത്. വിനയൻ തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്.
ഇപ്പോഴിതാ സിനിമയ്ക്കും തന്റെ കഥാപാത്രത്തിനും ലഭിച്ച വലിയ സ്വീകാര്യതയില്‍ സംവിധായകന് വിനയന് നേരിട്ടെത്തി നന്ദി പറഞ്ഞിരിക്കുകയാണ് സിജു. കുടുംബസമേതം വിനയന്റെ വീട്ടിലെത്തിയാണ് സിജു വില്‍സണ്‍ നന്ദി പ്രകടിപ്പിച്ചത്.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ ആവേശം നിറഞ്ഞ പ്രതികരണങ്ങള്‍ക്കിടെ കണ്ണു നിറഞ്ഞ് നില്ക്കുന്ന സിജു വില്‍സൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ വെെറലായി മാറിക്കഴിഞ്ഞു
കരുത്തുനായ ആക്ഷന്‍ ഹീറോയെ മലയാളത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിനയനും പറഞ്ഞു. സിജു വില്‍സണ്‍ തനിക്ക് ചുംബനം നല്കുന്ന ചിത്രം പങ്കുവച്ചായിരുന്നു വിനയന്റെ പ്രതികരണം.
”സിജു എനിക്കു തന്ന ഈ സ്നേഹചുംബനം. ഞാന്‍ ഏറെ സ്നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്നേഹ സമ്മാനമായി ഞാന്‍ കാണുന്നു, കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാളസിനിമയ്ക്കു സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണു ഞാന്‍…
ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ വേണ്ടി ആത്മ സമര്‍പ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും… എന്നെസ്നേഹിച്ച, നില നിര്‍ത്തിയ പ്രിയ മലയാളത്തിനും നന്ദി…”-വിനയന് പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീ കര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈനിക നടപടിയെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാം...
മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...