നടിയെ ആക്രമിച്ച കേസ്; അതിജീവിത സമർപ്പിച്ച ഹർജിഅംഗീകരിക്കാനാവുമോ? ഹർജിയിലെ സാങ്കേതികത നിർണ്ണായകം

നടിയെ ആക്രമിച്ച കേസ് നിർണ്ണായക വഴിത്തിരിവിലേക്ക് കടക്കുകയാണ്. കേസ് അടുത്തിടെ സി ബി ഐ മൂന്നാം കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന് കോടതിയിലേക്ക് മാറ്റിയിരുന്നു. വനിതയായ വിചാരണക്കോടതി ജഡ്ജിക്ക് പ്രമോഷന് ലഭിച്ചതോടെയായിരുന്നു കേസിന്റേയും കോടതി മാറ്റം. എന്നാല്‍ കേസിന്റെ കോടതിമാറ്റം ചോദ്യം ചെയ്തുകൊണ്ട് അതിജീവിത രംഗത്ത് എത്തുകയും ഇതിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കുകയും ചെയ്തിരിക്കുകയാണ്. കോടതി മാറ്റം നിയമപരമല്ലെന്നാണ് അതിജീവിതയുടെ വാദം.
നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു വനിത ജഡ്ജിയുള്ള രണ്ടാം ക്ലാസ് സെഷന് കോടതിയിലേക്ക് കേസ് മാറ്റിയത്. എന്നാല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്തോടെ വിചാരണയും ഈ കോടതിയിലേക്ക് മാറ്റി ഹൈക്കോടതി അഡ്മിനിസ്ട്രേഷന് വിഭാഗം ഉത്തരവിടുകയായിരുന്നു.
കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജിയില്‍ വലിയ സാങ്കേതിക പ്രശ്നം ഉണ്ടെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയും പ്രോസിക്യൂഷനും നിരവധി തവണ ഹൈക്കോടതിയിലും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസ് പുതിയ ജഡ്ജി കേള്‍ക്കണം എന്നായിരുന്നു അതിജീവിതയുടെ ആവശ്യം
വനിത ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കേസ് പരിഗണിക്കുന്നത് പുരുഷനായാലും പ്രശ്നമില്ലെന്നാണ് അതിജീവിതയുടെ നിലവിലെ നിലപാട്. നേരത്തെയും വിചാരണക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അതിജീവിതയും പ്രോസിക്യൂഷനും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം കോടതികള്‍ പരിഗണിച്ചിരുന്നില്ല.
വനിത ജഡ്ജി വേണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിനെ കേസിന്റെ വിചാരണ ഏല്‍പ്പിച്ചത്. എന്നാല്‍ ഈ കോടതിയില്‍ നിന്ന് തനിക്ക് നീതി കിട്ടില്ലെന്ന ആരോപണം ഉയർത്തിയ അതിജീവിത ജഡ്ജിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. അതേസമയം കേസ് നിലവിലെ ജഡ്ജി തന്നെ പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്.
കേസില്‍ തിരിച്ചടി ഭയന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വനിതാ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് പ്രതി ദിലീപിന്റെ വാദം. ഈ സാഹചര്യത്തില്‍ കോടതി മാറ്റത്തിലെ സാങ്കേതിക വിഷയമായിരിക്കും ഹൈക്കോടതി പരിഗണിക്കുക. ജഡ്ജിക്കല്ല, കോടതിക്കാണ് വിചാരണ ചുമതലയെന്ന് അതിജീവിതയും പ്രോസിക്യൂഷനും വാദിക്കുമ്പോള്‍ കോടതിക്കല്ല, ജഡ്ജിക്കാണ് വിചാരണ ചുമതലയെന്നാണ് ഹൈക്കോടതി ഭരണവിഭാഗം വ്യക്തമാക്കുന്നത്
കേസ് സെഷന്‍സ് കോടതിയിലേക്ക് എത്തിയതിന്റെ നിയമവശങ്ങളെക്കുറിച്ചാണ് പ്രോസിക്യൂഷനും അതിജീവിതയും ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. ജുഡീഷ്യല്‍ ഓർഡർ പ്രകാരം ഒരു കോടതിയിലേക്ക് ഒരു കേസ് ട്രാന്‍സ്ഫർ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആ കേസ് വേറൊരു കോടതിയിലേക്ക് ട്രാന്‍സ്ഫർ ചെയ്തുകൊടുക്കാനായിട്ട് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പ്രകാരം കഴിയില്ലെന്നും അതിജീവിത വാദിക്കുന്നു.
അധികാരമില്ലാത്ത കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നതെന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കുന്ന അവസ്ഥയെത്തുമെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നതെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷക ടിബി മിനി നേരത്തെ വ്യക്തമാക്കിയത്. കേസില്‍ അതിജീവിതയുടെ വാദം ഇന്നെല പൂർത്തിയായിരുന്നു.
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...