Connect with us

സ്വകാര്യ സ്ഥാപനത്തിന്‍റെ ഡയറക്ടറാക്കാമെന്നുപറഞ്ഞ് രണ്ട് കോടി രൂപ തട്ടി: മേജര്‍ രവി അടക്കം രണ്ടുപേര്‍ക്കെതിരെ പരാതി

Movies

സ്വകാര്യ സ്ഥാപനത്തിന്‍റെ ഡയറക്ടറാക്കാമെന്നുപറഞ്ഞ് രണ്ട് കോടി രൂപ തട്ടി: മേജര്‍ രവി അടക്കം രണ്ടുപേര്‍ക്കെതിരെ പരാതി

സ്വകാര്യ സ്ഥാപനത്തിന്‍റെ ഡയറക്ടറാക്കാമെന്നുപറഞ്ഞ് രണ്ട് കോടി രൂപ തട്ടി: മേജര്‍ രവി അടക്കം രണ്ടുപേര്‍ക്കെതിരെ പരാതി

സ്വകാര്യ സ്ഥാപനത്തിന്‍റെ ഡയറക്ടറാക്കാമെന്നുപറഞ്ഞ് 2.07 കോടി തട്ടിയതായി ചലച്ചിത്ര സംവിധായകൻ മേജർ രവിയടക്കം രണ്ടുപേർക്കെതിരെ പരാതിയുമായി യുവാവ്. മേജർ രവിയും സുഹൃത്തും 2.07 കോടി രൂപ തട്ടിയെടുത്തെന്നാണ് അമ്പലപ്പുഴ പന്ത്രണ്ടില്‍ച്ചിറ എം ഷൈന്‍ വാർത്താ സമ്മേളനത്തിലൂടെ അവകാശപ്പെടുന്നത്.

ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കാക്കാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആയുർവേദ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഷൈന്‍. ആയൂർവേദ സ്ഥാപനത്തില്‍ ചികിത്സക്കെത്തിയ തണ്ടർ ഫോഴ്സ് സെക്യൂരിറ്റി കമ്പനി എം.ഡി അനിൽകുമാറും കമ്പനി ഡയറക്ടറായ മേജർ രവിയും ചേർന്ന് തുക തട്ടിയെന്നാണ് ഷൈന്റെ ആരോപണം. ആദ്യം അമ്പലപ്പുഴ പൊലീസിലാണ് തട്ടിപ്പിനെത്തുടർന്ന് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ അന്വേഷണം നടക്കാതെ വന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി ഉത്തരവിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടർന്നാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതെന്നും ഷൈന്‍ പറയുന്നു. തണ്ടർ ഫോഴ്സ് എന്ന സ്ഥാപനത്തില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിക്കാരാന്‍ ആരോപിക്കുന്നു.

ഗുരുവായൂര്‍ സത്യസായി ആശ്രമത്തിലെ സ്വാമി ഹരിനാരായണനാണ്‌ അനില്‍കുമാറിനെ പരിചയപ്പെടുത്തിയതെന്നാണ് ഷൈന്‍ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നത്. ചികിത്സയ്‌ക്കെത്തിയശേഷം ബന്ധം കൂടുതല്‍ ശക്തമായി. ഇതിനിടയിലാണ് “തണ്ടര്‍ ഫോഴ്‌സ്‌” കമ്പനിയില്‍ ഒഴിവ്‌ വരുന്ന ഡയറക്‌ടര്‍ പദവിയിലേക്കു നിയമിക്കാമെന്നു പറഞ്ഞ്‌ രണ്ടുകോടി ഏഴ് ലക്ഷം രൂപ കൈപറ്റുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.

അനില്‍കുമാറിന്റെയും മേജര്‍ രവിയുടെയും കമ്പനിയുടെയും അക്കൗണ്ടിലേക്കാണ്‌ ഈ പണം നിക്ഷേപിച്ചതെന്നും ഷൈന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പിന്നീട് ഡയറക്ടർ പദവിയും നല്‍കിയ പണവും ലഭിച്ചില്ല. ഇതേ തുടർന്നാണ് പരാതിയുമായി മുന്നോട്ട് പോയത്. സമാനമായ രീതിയില്‍ എറണാകുളം സ്വദേശിയില്‍നിന്നും പാലക്കാട്ടുകാരനില്‍നിന്നും പണം തട്ടിയതായും അറിയാന്‍ കഴിഞ്ഞെന്നും ഷൈന്‍ അവകാശപ്പെടുന്നു.

തമ്മനത്തായിരുന്നു കമ്പനിയുടെ ഓഫീസ്‌ പ്രവർത്തിച്ചിരുന്നത്. എന്നാലിപ്പോള്‍ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്‌. ഇവര്‍ക്കു കേന്ദ്രമന്ത്രിമാര്‍, സിനിമാ-രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ട്‌. ഇവരില്‍ പലരും അനില്‍ കുമാറിനൊപ്പം എന്റെ ആയുര്‍വേദ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തില്‍ ഷൈന്‍ അവകാശപ്പെട്ടു.

Continue Reading
You may also like...

More in Movies

Trending

Recent

To Top