20 വര്‍ഷത്തിന് മുമ്പുള്ള സിനിമയില്‍ മമ്മൂട്ടിയ്ക്ക് ഇപ്പോഴത്തെക്കാളും പ്രായം കൂടുതല്‍ ഉണ്ടായിരുന്നു…. മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം എനിക്കറിയാം: ലാലു അലക്സ്
മമ്മൂട്ടിയുടെ സൗന്ദര്യം അന്നും ഇന്നും എന്നും ചര്‍ച്ചയാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ആര്‍ക്കും അറിയില്ല്. എന്നാല്‍ ഇപ്പോഴിതാ മമ്മൂട്ടിയുടെ ഈ രഹസ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും സുഹൃത്തുമായ ലാലു അലക്സ് രംഗത്തെത്തിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടന്‍ ബ്ലോഗിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ലാലു അലക്സ് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറയുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍ ഇപ്പോഴത്തതിലും പ്രായം കൂടുതല്‍ ഉണ്ടായിരുന്നതായി ലാലു അലക്സ് പറഞ്ഞു.
ലാലു അലക്സിന്റെ വാക്കുകളിലേയ്ക്ക്-
മഹാനടന്, എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്. എന്നോടെപ്പോഴും പ്രത്യേക സ്നേഹം അദ്ദേഹത്തിനുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം പരോള്‍ എന്ന സിനിമയില്‍ അഭിനയിച്ചു. അതൊരു അതിഥി വേഷമായിരുന്നു. അതിന് ശേഷം കുറേ ദിവസം ഒന്നിച്ച് മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചു എന്നതാണ് ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ ആനന്ദം. ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തിലാണ് ഞാന്‍ എത്തുന്നത്.
ഈ സിനിമയുടെ പാട്ടും ടീസറുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ജോഷി സാറിനോട് ചോദിച്ചു, സാര്‍, സംഘം എന്ന സിനിമയില്‍ ഇതുപോലെ വള്ളവും കായലുമൊക്കെയായിരുന്നു പശ്ചാത്തലം. ആ സിനിമയിലെ മമ്മൂട്ടിക്ക് ഇതിനേക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നോ? അതാണ് ഡെഡിക്കേഷന്.
എല്ലാവരും ചോദിക്കും എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അതൊരു ഡെഡിക്കേഷനാണ്. എനിക്ക് അറിയാം, ഒരു നടന്, അദ്ദേഹം മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. മമ്മൂട്ടിയോടുള്ള അമിത ഇഷ്ടം കൊണ്ട് അദ്ദേഹം പറഞ്ഞു, അഭിനയം മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്ന്. പിന്നീട് അത് മാധ്യമങ്ങളില്‍ വന്നപ്പോള്‍ തമാശ ആയി. മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്നായി അത്. അഭിനയം എന്നുള്ള വാക്ക് വിട്ടുപോയി.
എന്നുപറഞ്ഞ പോലെ ആ വലിയ കലാകാരന്റെ കൂടെ കുറേ വര്‍ഷമായി ഒന്നിച്ച് ഉണ്ട്. എന്നെ എടാ എന്ന് വിളിക്കുകയും എനിക്ക് എടാ എന്നുവിളിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയതും വലിയൊരു സന്തോഷമായി ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പറയുന്നു. കുട്ടനാടന്‍ ബ്ലോഗ് ഈ ഓണത്തിന് നല്ലൊരു സദ്യ തന്നെയായിരിക്കും. രണ്ട് വര്‍ഷത്തെ കഠിനാദ്ധ്വാനമുണ്ട് സേതുവിന്. അതിന്റെ ഫലം ചിത്രത്തിന് ലഭിക്കും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...