
Malayalam
ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു..അപ്പയ്ക്കും അമ്മയ്ക്കും വിവാഹവാർഷിക ആശംസകളുമായി കാളിദാസ്
ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു..അപ്പയ്ക്കും അമ്മയ്ക്കും വിവാഹവാർഷിക ആശംസകളുമായി കാളിദാസ്
Published on

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. 1992ലാണ് ഇരുവരും വിവാഹിതരായത്. സിനിമ സെറ്റുകളിൽ തുടങ്ങിയ പ്രണയം ഒടുവിൽ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത നടിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യക താല്പര്യമുണ്ട്. കുടുംബജീവിതം ആസ്വദിക്കുന്ന പാർവതിയുടെ വിശേഷങ്ങൾ ജയറാമിന്റേയും കാളിദാസിന്റേയും മാളവികയുടേയും സോഷ്യൽമീഡിയ പേജ് വഴിയാണ് പ്രേക്ഷകർ അറിയുന്നത്.പ്രിയതാരങ്ങൾ ഒന്നായിട്ട് ഇന്ന് 30 വർഷം തികയുകയാണ്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.
അച്ഛനും അമ്മയ്ക്കും ആശംസകൾ അറിയിച്ചു കൊണ്ട് കാളിദാസ് ജയറാമും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘അപ്പയ്ക്കും അമ്മയ്ക്കും മുപ്പതാം വിവാഹവാർഷിക ആശംസകൾ !!! ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു’, എന്നാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ് കുറിച്ചത്.
‘അപര’ന് എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും ‘അപര’നിലൂടെ തന്നെയായിരുന്നു. ആ പരിചം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും ചെന്നെത്തുക ആയിരുന്നു.
പ്രണയവും വിവാഹജീവതവും എങ്ങനെയെന്നതിന് സിനിമയിലെ മാതൃകാ ദമ്പതികളാണ് ജയറാമും പാർവതിയുമെന്നാണ് ആരാധകർ പറയുന്നത്. വിവാഹശേഷം പാർവതി സിനിമയിൽ നിന്നും പൂർണ്ണമായും ബൈ പറഞ്ഞെങ്കിലും ജയറാം ഇന്നും ഇൻഡസ്ട്രിയിൽ സജീവമാണ്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വതി ഇപ്പോൾ.
വിവാഹശേഷം പാർവതി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പാർവതി തന്നെ സ്വമേധയ എടുത്ത തീരുമാനമാണെന്ന് ജയറാം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...