എന്റെ ഒരു ഫംങ്ഷന് വന്നിരുന്നിട്ട് അയാൾ എന്റെ മുഖത്തു നോക്കി അങ്ങനെ പറഞ്ഞപ്പോൾ അത് വേദനിപ്പിച്ചു,’ അപർണ ബാലമുരളി പറയുന്നു !
Published on

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അപർണ പിന്നീട് സൺഡേ ഹോളിഡേ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധ നേടി. സുരരൈ പൊട്ര് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടക്കുള്ള ദേശീയ പുരസ്കാരവും അപർണയെ തേടിയെത്തി.
ചെയ്ത സിനിമകൾ കുറവാണെങ്കിലും ഇവയിൽ ഭൂരിഭാഗം സിനിമകളിലും അപർണയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയുടെ പുതിയ സിനിമ സുന്ദരി ഗാർഡൻസ് പുറത്തിറങ്ങിയിരിക്കുകയാണ്. നീരജ് മാധവിനൊപ്പമാണ് അപർണ ചിത്രത്തിലെത്തുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സുന്ദരി ഗാർഡൻസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ പുതിയ സിനിമയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു . സുന്ദരി സാറ മാത്യുസ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അപർണ അവതരിപ്പിക്കുന്നത്.
തന്നിൽ നിന്നും ഏറെ വ്യത്യസ്തയാണ് ഈ കഥാപാത്രമെന്ന് അപർണ പറയുന്നു. വിവാഹോ മോചനം നേടിയ കഥാപാത്രമാണിത്. ജീവിതത്തോട് വളരെ ആഗ്രഹമുള്ള വ്യക്തിയാണ് സുന്ദരിയെന്നും നടി പറഞ്ഞു.
ഭക്ഷണം കഴിക്കാനിഷ്ടമുള്ളയാളാണ് താനെന്നും അതിനാൽ തന്നെ ഇപ്പോൾ വണ്ണം വെച്ചെന്നും അപർണ തുറന്നു പറഞ്ഞു. മെലിഞ്ഞിരിക്കുക എന്നതിനപ്പുറത്ത് ആരോഗ്യത്തോടെ ഇരിക്കുന്നതിനാണ് പ്രാധാന്യം. വണ്ണത്തിന്റെ പേരിൽ തനിക്കൊരിക്കൽ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംങും അപർണ തുറന്നു പറഞ്ഞു
നമ്മളോടുള്ള കരുതൽ കൊണ്ട് പറയുന്ന ഒരുപാട് പേരുണ്ട്. എന്നെ സംബന്ധിച്ചിടത്തോളും ആരോഗ്യത്തോടെ ഇരിക്കുന്നതിനാണ് പ്രാധാന്യം. പ്രത്യേകിച്ചും കൊവിഡ് സമയത്തൊക്കെ നമ്മൾ ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണ്. സിനിമയിൽ വരുമ്പോൾ മെലിയണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന ചിന്ത എനിക്ക് എപ്പോഴും പോവാറുണ്ട്. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഞാൻ അതിന് തയ്യാറാണ്” എന്റെ ഹെൽത്ത് കളഞ്ഞിട്ട് സ്റ്റിക്ക് ആവാൻ പറ്റില്ല. കുറഞ്ഞത് അതിനൊരു സമയം തരണം. അതൊന്നും തരാതെയാണ് നമ്മളെ കണ്ട ഉടനെ ജഡ്ജ് ചെയ്തിട്ട് വേണ്ടായെന്ന് പറയുന്നത്. അതൊക്കെ ബ്രേക്ക് ചെയ്ത ഒരുപാട് പേരുണ്ട്.
എന്നാലും ഇപ്പോഴും അതൊരു വിഷയമാണ്. സ്ട്രെസ് ഔട്ട് ആയിട്ട് വീണ്ടും തടി കൂടും’അടുത്തിടെ ഞാൻ എന്റെയൊരു ഷോയിന് പോയി വന്നപ്പോൾ നിങ്ങൾ വണ്ണം വെച്ചോ എന്ന് ഒരാൾ ചോദിച്ചു. അതെ കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. യു ബെറ്റർ, അദർവൈസ് യു ടൂ ബിഗ് എന്നയാൾ പറഞ്ഞു. ഞാനയാളെ ഒന്ന് നോക്കി. ഒന്നും പറഞ്ഞില്ല. എന്നെ അത് വളരെ വേദനിപ്പിച്ചു. എന്താണ് അയാളുടെ പ്രശ്നം. എന്റെ ഒരു ഫംങ്ഷന് വന്നിരുന്നിട്ട് നീ വളരെ തടിച്ചിട്ടാണെന്ന് പറഞ്ഞത് എന്നെ വേദനിപ്പിച്ചു,’ അപർണ ബാലമുരളി പറഞ്ഞു
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
ഇന്ന് രാവിലെയായിരുന്നു ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ലെന്നും എല്ലാ...
ഇന്നായിരുന്നു ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഷൈനിന്റെ സഹോദരൻ ജോ ജോൺ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...