
Malayalam
എംജി കോളേജിലെ ഓണാഘോഷത്തില്‍ മോഹന്‍ലാലിന്റെ മുഖമുള്ള പൂക്കളം തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍
എംജി കോളേജിലെ ഓണാഘോഷത്തില്‍ മോഹന്‍ലാലിന്റെ മുഖമുള്ള പൂക്കളം തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍
Published on

നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റേതായി പുറത്തുവരുന്ന വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ മുഖം വരച്ചൊരു പൂക്കളമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തിരുവനന്തപുരം എംജി കോളേജിലെ ഓണാഘോഷത്തിലാണ് മോഹന്‍ലാലിന്റെ മുഖമുള്ള പൂക്കളം ഇട്ടത്.
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ഈ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്. അതേസമയം, റാം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, ദുര്‍ഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂര്‍, രമേഷ് പി പിള്ള, സുധന് പി പിള്ള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മോണ്‍സ്റ്റര്‍, എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്റെയും വിവേകിന്റെയും ചിത്രങ്ങള്‍, വൃഷഭ, എമ്പുരാന് എന്നിവയാണ് മോഹന്‍ലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...