സുശാന്തിന്റെ ദുരന്തം അജണ്ടകൾക്കും സ്വന്തം നേട്ടങ്ങൾക്കുമായി ഉപയോഗിച്ചവരുണ്ട് ;പണത്തിന്റെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത് ; സ്വര ഭാസ്കർ പറയുന്നു !
Published on

ബോളിവുഡിൽ ഇപ്പോൾ ബോയ്കോട്ട് ക്യാംപെയ്നുകൾ തുടര്കധ്യകുകയാണ് തുടർക്കഥയാകുകയാണ് .സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡിൽ ബോയ്കോട്ട് ക്യാംപെയ്നുകൾ ആരഭിക്കുന്നത് . അന്ന് മുതൽ തുടരുന്ന ബഹിഷ്കരണാഹ്വാനങ്ങൾ അവസാനം ഇറങ്ങിയ ‘ലാൽ സിംഗ് ഛദ്ദ’, ‘ലൈഗർ’ എന്നീ ചിത്രങ്ങൾക്ക് നേരെ വരെ നീണ്ടു. ബോളിവുഡ് സിനിമകൾ ബഷിക്കരിക്കുന്ന പ്രവണതയേക്കുറിച്ച് സ്വര തന്റെ അഭിപ്രായം വ്യക്തമാക്കി.
സൂം ഡിജിറ്റലിനോടായിരുന്നു നടിയുടെ പ്രതികരണം.’ബഹിഷകരണ പ്രവണതകൾ യഥാർത്ഥത്തിൽ ബോളിവുഡ് ബിസിനസിനെ എത്രമാത്രം ബാധിക്കുന്നു എന്ന് എനിക്ക് അറിയില്ല. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് ശേഷം ആലിയ ഭട്ടിന് സമൂഹ മാധ്യമങ്ങളിൽ വളരെയധികം നെഗറ്റീവ് പബ്ലിസിറ്റിയാണ് ലഭിച്ചത്.
ഇത്തരം ആരോപണങ്ങൾ ബോളിവുഡിൽ പല മുൻനിര നടി-നടന്മാർക്ക് നേരെയും നടന്നു, അത് തീർത്തും ശരിയല്ല. ആയിടെയാണ് ‘സഡക് 2′ പുറത്തിറങ്ങിയത്. ചിത്രത്തിന് നേരെ നെഗറ്റീവ് പബ്ലിസിറ്റിയും ബോയ്കോട്ട് ആഹ്വാനങ്ങളും ഉണ്ടായി. ചിത്രം മോശമായി,’ സ്വര പറഞ്ഞു.
ഗംഗുഭായ് കത്യാവാഡി’ പുറത്ത് വന്നപ്പോൾ, അതേ തരത്തിലുള്ള ചർച്ചകൾ ആരംഭിച്ചു. സ്വജനപക്ഷപാതം, സുശാന്ത്… അതേ ബഹിഷ്ക്കരണ വാദങ്ങൾ. പക്ഷേ ആളുകൾ ചിത്രം പോയി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. ഈ ബോയ്കോട്ട് ക്യാംപെയ്ൻ ബിസിനസിന് വളരെ ഹൈപ്പ് ലഭിച്ചു. പ്രത്യേക അജണ്ടകൾ വച്ച് പ്രവർത്തിക്കുന്ന ചെറു ഗ്രൂപ്പാണ് ഇതിനൊക്കെ പിന്നിൽ. അവർ വിദ്വേഷികളാണ്, അവർ ബോളിവുഡിനെ വെറുക്കുന്നു, അവർ ബോളിവുഡിനെ തകർക്കാൻ ആഗ്രഹിക്കുന്നു.
കുടാതെ ബോളിവുഡിനേക്കുറിച്ച് അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നു. അവർ അതിൽ നിന്ന് പണമുണ്ടാക്കുന്നതായി ഞാൻ കരുതുന്നു. ഇവ പണത്തിന്റെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നതെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. സുശാന്തിന്റെ ദുരന്തം അജണ്ടകൾക്കും സ്വന്തം നേട്ടങ്ങൾക്കുമായി ഉപയോഗിച്ചവരുമുണ്ട്,’ സ്വര കൂട്ടിച്ചേർത്തു.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...